മിക്ക ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുന്നതിന് ഭാഗമായി പുതിയ മാനദണ്ഡങ്ങളായി കേന്ദ്രസർക്കാർ. ഇനി മുതൽ ലൈസൻസ് ലഭിക്കുന്നത് അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ നിന്നും കോഴ്സ് പൂർത്തിയാക്കിയവർക്ക് മാത്രമായിരിക്കും, മാത്രമല്ല ഇത്തരത്തിൽ കോഴ്സ് പൂർത്തിയാക്കുന്ന വ്യക്തികളെ ലൈസൻസ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഡ്രൈവിംഗ് ടെസ്റ്റിൽ നിന്നും ഒഴിവാക്കുന്നതാണ്. കൂടാതെ ഈ കരട് വിജ്ഞാപനത്തിൽ കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിപ്പിക്കേണ്ട രീതി അടിസ്ഥാനസൗകര്യങ്ങൾ നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം പ്രതിപാദിക്കുന്നുണ്ട്.
വിജ്ഞാപനത്തിന് അടിസ്ഥാനത്തിൽ ലൈസൻസ് ലഭിക്കാൻ കോഴ്സ് സർട്ടിഫിക്കറ്റ് ആർടി ഓഫീസിൽ ഹാജരാക്കേണ്ടിവരും. നിലവിലുള്ള ലേണേഴ്സ് ലൈസന്സ്. മെഡിക്കൽ സർട്ടിഫിക്കറ്റ്. ആപ്ലിക്കേഷൻ ഫീസ്. ഫോട്ടോ എന്നിവയ്ക്ക് പുറമേയാണ് കോഴ്സ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇപ്പോഴത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് ഈ മാറ്റം ബാധിക്കില്ല കാരണം നിലവിലുള്ള സംവിധാനങ്ങൾ നിലനിർത്തിയാണ് പുതിയ സംവിധാനത്തിന് സർക്കാർ ഒരുങ്ങുന്നത്.
ട്രെയിനിങ് സെൻറർ തുടങ്ങാൻ അനുമതി ലഭിക്കുന്നത് മോട്ടോർ മെക്കാനിക്സിലെ കഴിവ് തെളിയിച്ച അംഗീകൃത സർട്ടിഫിക്കറ്റ് ഉള്ള വ്യക്തികൾക്ക് മാത്രമായിരിക്കും. കൂടാതെ പ്രസ്തുത വ്യക്തിക്ക് പന്ത്രണ്ടാം ക്ലാസ് ജയിച്ചിരിക്കണം, കൂടാതെ 5 വർഷം ഡ്രൈവിങ്ങിൽ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണ൦. പരിശീലന കേന്ദ്രത്തിന് ക്ലാസ് മുറി, കമ്പ്യൂട്ടർ മൾട്ടിമീഡിയ പ്രൊജക്ടർ, പരിശീലനത്തിന് ആവശ്യമായ സ്ഥലം, കേറ്റം ഇറക്കം ഉൾപ്പെടെയുള്ള ഡ്രൈവിംഗ് ട്രാക്ക് എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങൾ മറികടന്നാൽ മാത്രമേ അംഗീകാരം ലഭിക്കുകയുള്ളൂ. ഒരു കേന്ദ്ര ത്തിൻറെ കാലാവധി അഞ്ചുവർഷം ആയിരിക്കണം.
https://youtu.be/hHEVmSJFZs0
