സ്പൈസസ് ബോർഡ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ഫെബ്രുവരി 23- 2021 ന് മുൻപായി സമർപ്പിക്കുക. ട്രെയിനിങ് അനലിസ്റ്റ് (കെമിസ്ട്രി), ട്രെയിനിങ് അനലിസ്റ്റ് (മൈക്രോബയോളജി), സാമ്പിൾ റസീപ്റ്റ് ഡെസ്ക് (ട്രെയിനി) എന്നീ തസ്തികകളിലായി 12 ഒഴിവുകളുണ്ട്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ട്രെയിനിങ് അനലിസ്റ്റ്- കെമിസ്ട്രി തസ്തികയിൽ ഏഴ് ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ട്രെയിനിങ് അനലിസ്റ്റ് -മൈക്രോബയോളജി തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് മൈക്രോ ബയോളജിയിൽ ഡിഗ്രി ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. സാമ്പിൾ റസീറ്റ് ഡെസ്ക്- ട്രെയിനി തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട് ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് അപേക്ഷിക്കാം.
17000 രൂപ മുതൽ 18,000 രൂപ വരെയാണ് ശമ്പളം. താല്പര്യമുള്ളവർക്കും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ വിവരങ്ങൾ റെസ്യൂമേ, കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യത പ്രായം, ജാതി, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ “qel.sb-ker@gov.in” എന്ന വിലാസത്തിലേക്ക് ഈ മെയിൽ ചെയ്യുക. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
ആരോഗ്യ കേരളം,നാഷണൽ ഹെൽത്ത് മിഷൻ, ഇടുക്കി ജില്ലാ ഓഫീസ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

