ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡൽഹി നിരവധി നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൈവറ്റ് സെക്രട്ടറി, ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റൻറ് (ഫിനാൻസ്) അസിസ്റ്റൻറ് (അഡ്മിൻ) എന്നീ തസ്തികകളിലായി 9 ഒഴിവുകളാണുള്ളത്. പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ഒരു ഒഴിവുണ്ട് 28000 രൂപ മുതൽ 98000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്ത വർക്കും നോട്ടിഫിക്കേഷൻ പറഞ്ഞ.പ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും ആണ് അപേക്ഷിക്കാനുള്ള യോഗ്യത.
പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ഒരു ഒഴിവുണ്ട്. 21000 രൂപ മുതൽ 74000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഡിഗ്രിയാണ് യോഗ്യത. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത് 24000 രൂപമുതൽ 85000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഹിന്ദി വിഷയത്തിൽ പി ജി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
അസിസ്റ്റൻറ് (ഫിനാൻസ്) തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട്. 21000 രൂപ മുതൽ 74000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കൊമേഴ്സിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത. 40 വയസ്സാണ് പ്രായപരിധി. അസിസ്റ്റൻറ് (അഡ്മിനിസ്ട്രേഷൻ) തസ്തികയിൽ മൂന്ന് ഒഴിവുകളുണ്ട് 21000 രൂപ മുതൽ 74000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്ന് ഡിഗ്രി പാസായവർക്ക് ആണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി.
താല്പര്യമുള്ളവർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16, 2021 ഔദ്യോഗിക നോട്ടിഫിക്കേഷൻ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കുന്നതാണ് വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
