സംസ്ഥാന ശിശു ക്ഷേമ സമിതിയുടെ കാസർഗോഡ് സ്ഥിതി ചെയ്യുന്ന ശിശു പരിചരണ കേന്ദ്രത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകളുണ്ട്. സോഷ്യൽ വർക്കർ, നേഴ്സ്, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് ഫെബ്രുവരി എട്ടിന് മുൻപായി അപേക്ഷിക്കാം, സോഷ്യൽ വർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എം എസ് ഡബ്ലിയു/ സോഷ്യോളജിയിൽ / സൈക്കോളജിയിൽ ബിരുദാനന്തരബിരുദം ആണ്.
ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് കൂടാതെ ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ്എസ്എൽസി ആണ്. അപേക്ഷകൾ കേരള സംസ്ഥാന ശിശുക്ഷേമ സമിതി തൈക്കാട് തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ അയക്കുക.
ജല അതോറിറ്റിയിൽ നിയമനം കോഴിക്കോട് ജില്ലയിൽ ജല അതോറിറ്റിയുടെ മലാപറമ്പ് പ്രോജക്ട് ഡിവിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. പദ്ധതി പൂർത്തിയാകുന്നതുവരെ യോ പരമാവധി ഒരു വർഷമോ ആയിരിക്കും നിയമനം. ദിവസേന 631 രൂപ വേദന അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്.
സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവർക്ക് ഫെബ്രുവരി 4 5 തീയതികളിൽ സർട്ടിഫിക്കറ്റ് സഹിതം മലാപറമ്പ് പ്രോജക്ട് ഡിവിഷൻ ഓഫീസിൽ രാവിലെ 10 30 ന് 12 30ന് ഇടയിൽ ഹാജരാകണം.
പ്രോഗ്രാം മാനേജർ ജില്ലാ മിഷൻ കോർഡിനേറ്റർ എന്നീ തസ്തികകളിലേക്ക് അന്യത്ര സേവന നിയമനത്തിന് ലൈഫ് മിഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. പഞ്ചായത്ത്/ നഗരകാര്യ/ ഗ്രാമവികസന വകുപ്പുകളിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ഉള്ളവർക്ക് പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം.
സംസ്ഥാന സർക്കാർ സർവീസ് ഗസറ്റഡ് ഓഫീസർ തസ്തികയിൽ ഉള്ളവർക്ക് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നീ ജില്ലകളിൽ വന്നേക്കാവുന്ന മിഷൻ കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 7. lifemissionkerala@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലോ അപേക്ഷകൾ സമർപ്പിക്കാം.
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ ജോലി. കരാര്‍ അടിസ്ഥാനത്തിലാകും അധ്യാപകരെ നിയമിക്കുന്നത്. താല്പര്യമുള്ളവർക്ക് ഫെബ്രുവരി ഒന്‍പത് രാവിലെ പത്തുമണിക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യു ൽ പങ്കെടുക്കാം. അഗദതന്ത്രത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാളിന്റെ ഓഫീസിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2460190.
