തപാൽ വകുപ്പിന്റെ മുംബൈ വേർലിയിലെ മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ ( ഓർഡിനറി ഗ്രേഡ്) തസ്തികയിൽ ജോലി നേടാൻ അവസരം. മൊത്തത്തിൽ 12 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്, അതിൽ ജനറൽ വിഭാഗത്തിൽ അഞ്ചും, ഓ.ബി.സി വിഭാഗത്തിൽ നാലും EWS, SC / ST, വിമുക്തഭടർ എന്നീ വിഭാഗത്തിൽ 1 വീതവും ആണ് ഒഴിവുകൾ. മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് സ്ഥിരനിയമനം ആയിരിക്കും.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ SSLC, കൂടാതെ ലൈറ്റ്- ഹെവി വെഹിക്കിളുകളുടെ ഡ്രൈവിംഗ് ലൈസൻസ്, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം എന്നിങ്ങനെ യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത് . 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് അപേക്ഷകന്റെ പരമാവധി പ്രായപരിധി. നിശ്ചയിച്ചിരിക്കുന്ന ശമ്പളം 19,900 രൂപയാണ്.
ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. അപേക്ഷകൾ മാർച്ച് 10,2021 മുൻപായി സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമും ലിങ്ക് താഴെ നൽകിയിട്ടുണ്ട്. അപേക്ഷകൾ THE SENIOR MANAGER, MAIL MOTOR SERVICE,134-A, SK AHIRE MARG, WORLI, MUMBAI-400018 എന്ന വിലാസത്തിൽ അയയ്ക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
