38,000/- രൂപ ശമ്പളം ഉറപ്പ് നൽകുന്ന കോഴ്സ്

നമ്മൾ ഏല്ലാവരും തിരയുന്നത് ജോലി ഉറപ്പുനൽകുന്ന കോഴ്സുകൾ കൂടാതെ കുറച്ചുകാലം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന കോഴ്സുകൾ ആണ്. അത്തരത്തിലുള്ള ഒരു കോഴ്സും അതിൻറെ ജോലി സാധ്യതകളെ പറ്റിയും ആണ് ഇവിടെ വിവരിക്കുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഒരു വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതും ആ കമ്പനി തന്നെ 38,000 രൂപ ശമ്പളത്തിൽ ജോലി ഉറപ്പാക്കുന്ന ഒരു കോഴ്സ് ആണിത്.

മെഡിക്കൽ സ്ക്രൈബിങ് എന്ന് പേരുള്ള ഈ കോഴ്സ് നാല് പേപ്പറുകൾ മാത്രം ഉള്ളതാണ്. ഈ പേപ്പറുകൾ എല്ലാം പാസായാൽ ജോലി ഉറപ്പ് കേരളത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും മെഡിക്കൽ സ്ക്രൈബിങ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉണ്ട്. അതിനെയൊക്കെ ജനുവിനിറ്റി നിങ്ങൾ സ്വന്തം റിസ്കിൽ ഉറപ്പാക്കി പോകുക. ഇവിടെ പറയുന്നത് മാവേലിക്കരയിൽ ഉള്ള ലൂമിനസ് സ്കൂൾ ഓഫ് മെഡിക്കൽ സ്ക്രൈബിങ് എന്ന സ്ഥാപനത്തെ കുറിച്ചാണ്.

ഈ സ്ഥാപനത്തിന് ബ്രാഞ്ചുകൾ തിരുവനന്തപുരത്തും കോട്ടയത്തും ഉണ്ട്. സ്ഥാപനത്തിൻറെ കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്. ഇനി ഈ കോഴ്സ് എന്താണെന്ന് നോക്കാം. വികസിത രാജ്യങ്ങളിലൊക്കെ മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ.

ഡോക്ടറും രോഗിയും തമ്മിലുള്ള സംസാരം കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു പ്രോഡക്റ്റ് ആണ് ഗൂഗിൾ ഗ്ലാസ്. ഗൂഗിൾ ഗ്ലാസ് ഉപയോഗിച്ചുകൊണ്ടാണ് ഡോക്ടർ രോഗിയെ പരിശോധിക്കുന്നത് തുടർന്ന് എവിടെ ഇരുന്നു വേണമെങ്കിലും മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കുന്നതാണ്. താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ട് വിശദമായി കോഴ്സിനെ പറ്റിയും സ്ഥാപനങ്ങളെ പറ്റിയും മനസ്സിലാക്കുക.

Leave a Reply