1 ലക്ഷം രൂപ വായ്പ്പ ലഭിക്കും

നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ മഹാമാരി തുടങ്ങിയതു മുതൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി വരുന്നത്. നിരവധി പദ്ധതികളാണ് സർക്കാരുകൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കി വന്നതും പ്രധാനമായും തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും പരിക്ക് പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതികൾ രൂപീകരിച്ചത്.

അത്തരത്തിലുള്ള ഒരു പദ്ധതി ആണ് വൈകല്യ, ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ പദ്ധതിയുടെ വിവരങ്ങൾ ആണ് ഇവിടെ ഷെയർ ചെയ്യുന്നത്. ഈ പദ്ധതിയിൽ അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 50 ശതമാനം സബ്സിഡിയോടുകൂടി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണിത്.

ഈ വായ്പ ലഭിക്കുന്നത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള സ്വയം തൊഴിൽ സംരംഭകർക്ക് ആണ്. സ്വയം തൊഴിൽ നോക്കുന്നവർക്ക് അമ്പതിനായിരം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത് എന്നാൽ ആവശ്യമെങ്കിൽ ഒരു ലക്ഷം രൂപവരെ ലഭിച്ചേക്കാം. വ്യക്തിഗതമായോ ഗ്രൂപ്പുകളായോ ഈയൊരു പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നതാണ്.

അപേക്ഷിക്കുന്നതിന് അനുസരിച്ച് ഓരോ ആളുകൾക്കും നിശ്ചിത തുക ലഭിക്കുന്നതായിരിക്കും, ഇതിൽ ഓരോരുത്തർക്കും 50 ശതമാനം സബ്സിഡി ലഭിക്കുന്നതായിരിക്കും. എന്നാൽ പരമാവധി സബ്സിഡി ലഭിക്കുന്നത് 25000 രൂപയാണ് അതായത് അമ്പതിനായിരം രൂപ വരെയായിരിക്കും 50 ശതമാനം സബ്സിഡി ലഭിക്കുന്നത്.

അൻപതിനായിരം രൂപയുടെ മുകളിൽ വായ്പ എടുക്കുന്നവർക്ക് 25000 രൂപ മാത്രമായിരിക്കും സബ്സിഡിയായി ലഭിക്കുന്നത് ഇനി ഇതിലേക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്നൊക്കെ നോക്കാം. 21 മുതൽ 55 വയസ്സുവരെ പ്രായമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട് കൂടാതെ അപേക്ഷകരുടെ വാർഷിക വരുമാനം 2 ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം എന്ന് നിർബന്ധമുണ്ട്.

പൊതുവേ ഭിന്നശേഷിക്കാരായ ആളുകൾക്കാണ് ഈ ധനസഹായം ലഭിക്കുന്നത്, എന്നാൽ അല്ലാത്തവർക്കും ലഭിക്കുന്നതാണ്, അതെങ്ങനെയെന്ന് നോക്കാം. ഭിന്നശേഷിക്കാരായ ഒരാളുടെ കൂടെ ചേർന്ന് അപേക്ഷിച്ചാൽ ഭിന്നശേഷിക്കാരായ അല്ലാത്ത ആളുകൾക്കും ലഭിക്കുന്നതാണ്. അതായത് ഭിന്നശേഷിക്കാരായ ആളുകളുടെ ആരോഗ്യം കണക്കിലെടുത്ത് മറ്റൊരാളെ കൂടി ധനസഹായത്തിനായി തിരഞ്ഞെടുക്കാൻ സാധിക്കും. ആയതിനാൽ സാധാരണക്കാരനും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയും.

പേര് രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം ഐഡൻറിറ്റി തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, കൂടാതെ അപേക്ഷകൻ ഒരു സംരംഭ ക്ലാസിൽ എങ്കിലും പങ്കെടുത്തിട്ടുണ്ട് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടത് ഉണ്ട്. പ്രതിമാസ കാലയളവിലെ മൂന്നുമാസം കാലയളവിലെ തിരിച്ചടവ് സാധിക്കുന്നതാണ്.

Leave a Reply