നാസിക്കിൽ ഉള്ള ഗവൺമെൻറ് ഓഫ് ഇന്ത്യ പ്രസ്സിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 14 അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് ആണ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
ഓഫ്സെറ്റ് മെഷീൻ മൈൻഡർ , ബുക്ക് ബൈൻഡർ, പി എ എസ് എസ് എ എന്നീ ഒഴിവുകളിൽ ആണ് അവസരം. തസ്തികകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും യോഗ്യത, അപേക്ഷിക്കേണ്ട രീതി, അവസാന തീയതി, ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾക്കും തുടർന്നു വായിക്കുക. ഓഫ്സെറ്റ് മെഷീൻ മൈൻഡർ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നു വർഷത്തെ പരിശീലനം ആയിരിക്കും
ബുക്ക് ബൈൻഡർ തസ്തികയിൽ 14 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത. രണ്ടു വർഷത്തെ പരിശീലനം ആയിരിക്കും. പി എ എസ് എസ് എ തസ്തികയിൽ ഒരു ഒഴിവുണ്ട്. ഐടിഐ കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ കഴിയുന്നത്. ഒരു വർഷത്തെ പരിശീലനം ആയിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കിയശേഷം യോഗ്യത ഉള്ളവർക്കും താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
