വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഡ്രൈവർ കം ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 ആണ്. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകളാണുള്ളത്.
18,000 രൂപ മുതൽ 41 500 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. ഏഴാം ക്ലാസ് ജയിച്ചവർക്ക് ബാഡ്ജ് കൂടി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.ഔദ്യോഗിക നോട്ടിഫികേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡ് ജൂനിയർ അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 5,250 രൂപ മുതൽ 8,390 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21, 2021 താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പി എസ് സി യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.ഔദ്യോഗിക നോട്ടിഫികേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
