ആർക്കും വളരെ എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. വീടുകളിൽ നമ്മൾ ഉപയോഗശൂന്യമെന്ന് കരുതിയോ വലിച്ചെറിയുന്ന ഒരു പ്രോഡക്റ്റ് ആണിത്. ഇനി നിങ്ങളുടെ നാട്ടിൽ ഇതിന് ലഭ്യത കുറവാണെങ്കിൽ ഓൺലൈൻ സൈറ്റുകളിൽ നിന്നും 16 രൂപയ്ക്ക് വാങ്ങി കിലോ 400 രൂപ വരെ വിൽക്കാൻ കഴിയുന്ന ഒരു പ്രോഡക്റ്റ് ആണിത്. വാളൻപുളിയുടെ കുരു ഉപയോഗിച്ചുള്ള ഒരു ബിസിനസ് ആശയം ആണിത്.
ഇത് എവിടെ നിന്ന് വാങ്ങാൻ കിട്ടും, അതിൻറെ വില, അത് എങ്ങനെയാണ് വിൽക്കാൻ കഴിയുന്നത് തുടങ്ങിയ വിവരങ്ങളാണ് ഇവിടെ പറയുന്നത്. രണ്ടു രീതിയിൽ ഇത് വിൽക്കാൻ സാധിക്കും, ഒന്ന് ഇത് പുളിങ്കുരു ആയി തന്നെ നിൽക്കാം. മറ്റൊന്ന് റോസ്റ്റ് ചെയ്തു പൊടിച്ചു വിൽക്കാം. പൊടിച്ചു വിൽക്കാൻ ആണെങ്കിൽ നമുക്ക് റോസ്റ്റർ ആവശ്യമുണ്ട്. ഏകദേശം ഒരു ലക്ഷം രൂപയോളം വിലയാണ് റോസ്‌റ്ററിന് വരുന്നത്.
റോസ്‌റ്റർ കൂടാതെ പുളിങ്കുരു പിടിക്കാനായി ഒരു മെഷീൻ ആവശ്യമുണ്ട്. ഈ പൾവറൈസേഷൻ മെഷീൻ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരും. ഓൺലൈൻ സൈറ്റുകളിൽ പുളിങ്കുരു ഏകദേശം 200 രൂപയോളം വില വരുന്നുണ്ട്. ഇനി പുളിങ്കുരു പൊടി ആയിട്ടാണ് വിൽക്കുന്നതെങ്കിൽ കിലോ ഏകദേശം 900 രൂപയോളം വില വരുന്നുണ്ട്.
