ദൂരരദർശൻ ന്യൂസ്, ന്യൂഡൽഹി കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അസൈമെൻറ് കോഡിനേറ്റർ, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ്, കോപ്പി റൈറ്റർ, ഗസ്റ്റ് കോഡിനേറ്റർ എന്നീ തസ്തികകളിലാണ് അവസരം.
അസൈമെൻറ് കോഡിനേറ്റർ തസ്തികയിൽ 4 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം ഡിഗ്രി അല്ലെങ്കിൽ പിജി ഡിപ്ലോമ ഉള്ളവർക്ക് അവസരം. 40 വയസ്സാണ് പരമാവധി പ്രായപരിധി. കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് തസ്തികയിൽ 5 ഒഴിവുകളുണ്ട്. റേഡിയോ / ടിവി പ്രൊഡക്ഷനിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
കോപ്പി റൈറ്റർ തസ്തികയിൽ 4 ഒഴിവുകളുണ്ട്. മാസ് കമ്മ്യൂണിക്കേഷൻ/ ജേർണലിസം എന്നിവയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് പിജി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
ഗസ്റ്റ് കോഡിനേറ്റർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ഡിഗ്രി പബ്ലിക് റിലേഷൻസ് / ജേണലിസം എന്നിവയിൽ ഡിപ്ലോമ ആണ്. 45 വയസ്സാണ് പ്രായപരിധി. കുറഞ്ഞത് 7 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഗസ്റ്റ് കോഡിനേറ്റ് ഗ്രേഡ് 2 തസ്തികയിൽ കുറഞ്ഞത് മൂന്നു വർഷം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
500 രൂപയാണ് അപേക്ഷാ ഫീസ് താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം അപ്ലിക്കേഷൻ ഫോം ഡൗൺലോഡ് ചെയ്തു പ്രായം, യോഗ്യത, വിലാസം, പ്രവൃത്തിപരിചയം തുടങ്ങിയ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ ” Deputy Director (HR), Room No. 413, 4h Floor, Doordarshan Bhawan, Tower-B. Copernicus Marg. New Delhi – 110001″എന്ന വിലാസത്തിലേക്ക് അയക്കുക.
