ഒരു മെഷീനിൽ 2 ബിസിനസ്

വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ ചെറിയ മുതൽ മുടക്കിൽ നമുക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണിത്. ഈ ഒരു ബിസിനസ് സംരംഭത്തിന് വേണ്ടി പ്രത്യേകിച്ച് ഉള്ള ട്രെയിനിങ് ക്ലാസുകളുടെയോ പരിചയ സാമ്പത്തിന്റെയോ ഒന്നുംതന്നെ ആവശ്യമില്ല എന്നതാണ് ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. കൂടാതെ ഇന്ത്യയിലുടനീളം തന്നെ വിപണന സാധ്യതയുള്ള ഒരു ഉൽപ്പന്നം ആണിത്.

കേരളത്തിൽ ഇതിൻറെ നിർമ്മാണ യൂണിറ്റുകൾ വളരെ കുറവാണ് എന്നത് മറ്റൊരു സാധ്യത ആണ്. വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ നിങ്ങൾക്ക് വരുമാനം നേടാൻ ഈ ഒരു സംരംഭം കൊണ്ട് സാധിക്കുന്നു. കൂടാതെ മികച്ച ഒരു വിപണനസാധ്യത കൂടിയുള്ള ഒരു ബിസിനസ് ആണിത്. അതുപോലെതന്നെ നമ്മളെല്ലാം ഭയപ്പെടുന്ന വിപണിയിലെ മത്സരങ്ങളും ഈയൊരു ബിസിനസിന് കുറവാണ്. ബിസിനസിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു അസംസ്കൃത വസ്തുവാണ് ജംബോ റോൾ. ജംബോ റോളുകൾ നമുക്ക് ഹോൾസെയിൽ വിലയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഈ സംരംഭത്തിന് ആവശ്യമായി വരുന്നത് ഒരൊറ്റ മെഷീൻ മാത്രമാണ്. അതായത് ഒരു റീ വൈൻഡിങ് മിഷീൻ മാത്രം. ഇങ്ങനെ ഈ ഒരു മെഷീനും ഒരു അസംസ്കൃത വസ്തുവും മാത്രം മതിയായേക്കും നമുക്ക് സംരംഭം ആരംഭിക്കാൻ. മാത്രമല്ല നമുക്ക് ഈ മഷീനിന്റെയും അസംസ്കൃത വസ്തുവായ ജംബോ റോളിന്റെയും സഹായത്തോടെ നമുക്ക് ഉൽപാദിപ്പിക്കാൻ പറ്റുന്ന ഒരു വസ്തുവാണ് ക്ലിങ് ഫിലിമുകളും അലുമിനിയം ഫോയിലുകളും.

അതായത് ഭക്ഷണങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുവാണ് ക്ലിങ് ഫിലിം. കൂടാതെ മറ്റു എക്സ്പോർട്ടിംഗ് കമ്പനികളിലും കൂടാതെ മറ്റു വസ്തുക്കളിലും പാക്ക് ചെയ്യുവാൻ വേണ്ടിയും ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇതിൻറെ സാധ്യത അത്രത്തോളം വലുതുമാണ്. കൂടാതെ ഈയൊരു മെഷീൻ വെച്ചു കൊണ്ട് തന്നെ നമുക്ക് അലൂമിനിയം ഫോയിലുകളുടെ നിർമ്മാണവും നടത്താൻ സാധിക്കുന്നു. ഇങ്ങനെ റീ വൈൻഡിങ് യന്ദ്രത്തിനായി നമുക്ക് മൂലധനമായി ആവശ്യമായി വരുന്നത് 1,80,000 രൂപയാണ്. മൊത്തം 2 ലക്ഷം രൂപയാണ് ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിന് വേണ്ടിയുള്ള മൂലധനനിക്ഷേപം ആയി കണക്കാക്കുന്നത്.

കൂടാതെ വീട്ടിലെ ചെറിയ ഒരു റൂം, അല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു സ്ഥലമോ നമുക്ക് നിർമ്മാണ യൂണിറ്റ് ആയി കണക്കാക്കാൻ പറ്റുന്നതാണ്. ഇങ്ങനെ നമ്മൾ 400 കിലോഗ്രാം ഉൽപ്പന്നം വിപണിയിൽ എത്തുമ്പോൾ 31, 175 രൂപയാണ് നമുക്ക് ലാഭമായി കിട്ടുന്നത്. എന്തുകൊണ്ടും നല്ല ഡിമാൻഡ് ഉള്ള ഒരു ഉൽപ്പന്നം ആയതുകൊണ്ട് തന്നെ നമുക്ക് ലാഭം തീർച്ചയായും പ്രതീക്ഷിക്കാവുന്നതാണ്.മൂലധന നിക്ഷേപത്തിന് ആനുപാതികമായി വ്യവസായ വകുപ്പിൽ നിന്നും സബ്സിഡി ലഭിക്കുന്നതായിരിക്കും. ഇത് നമുക്ക് ഹോൾസെയിൽ ഡീലർമാരുടെ അടുത്തു നിന്നും വാങ്ങിക്കാൻ സാധിക്കുന്നതാണ്.

Leave a Reply