വിവിധ വകുപ്പുകളിൽ ക്ലാർക്ക്, അറ്റൻഡർ ഒഴിവുകൾ.

വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവുകൾ.
വിവിധ വകുപ്പുകളിലായി ക്ലർക്ക് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ വിജ്ഞാപനം വന്നിട്ടുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിൽ പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി ജൂൺ 2, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

ക്ലാർക്ക് തസ്തികയിൽ കോട്ടയം ജില്ലയിൽ ഒന്ന്, മലപ്പുറം ആറ്, പാലക്കാട് രണ്ട് എന്നിങ്ങനെയാണ് ഒഴിവു വിവരങ്ങൾ. 19,000 രൂപ മുതൽ 43,600 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

വിവിധ വകുപ്പുകളിൽ അറ്റൻഡർ ജോലി.
കേരള പി.എസ്.സി എസ്.സി/എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

അറ്റൻഡർ തസ്തികയിൽ കണ്ണൂർ ജില്ലയിൽ ഒരു ഒഴിവുണ്ട്. 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

നോട്ടിഫിക്കേഷൻ (Clerk) ലിങ്ക്
നോട്ടിഫിക്കേഷൻ (Attender) ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply