ദ്വീപില്‍ ദമ്പതിമാര്‍ക്ക് സൗജന്യമായി താമസിക്കാം; ഒപ്പം 88 ലക്ഷം രൂപ ശമ്പളവും

ഒരു രൂപ പോലും കൊടുക്കാതെ മനോഹരമായ ഒരു ദ്വീപിൽ മനസ്സിനിണങ്ങിയ ആൾക്കൊപ്പം താമസിക്കാം. അങ്ങോട്ട് പണം നൽകേണ്ട എന്നത് മാത്രമല്ല, പകരം നിങ്ങൾക്ക് ഇങ്ങോട്ട് പൈസ ലഭിക്കും. ആർക്കൊക്കെയാണ് ഈ ഓഫർ ലഭിക്കുന്നത്, അപേക്ഷിക്കാനുള്ള യോഗ്യത, എന്താണ് ഈ ഓപ്പൺ പ്രത്യേക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ഇതിന് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസും യുഎസിൽ ജോലിചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം. ബഹാമാസിലുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഓഫർ ആണിത്. തങ്ങളുടെ സ്വകാര്യ ദ്വീപിൽ താമസിച്ചു നോക്കി നടത്തുന്നതിനായി രണ്ടു പേരെ ആവശ്യമുണ്ട്. ഇതിനായി 88 ലക്ഷം രൂപയാണ് ഒരു വർഷം പ്രതിഫലമായി കിട്ടുന്നത്. നിങ്ങൾ യാത്ര ചെയ്യുന്ന ദമ്പതിമാർ ആണെങ്കിൽ നിങ്ങൾക്ക് മുൻഗണന ലഭിക്കും.

ഇതിലേക്ക് തിരഞ്ഞെടുക്കുന്നവരുടെ ജോലി ബഹാമാസിലുള്ള ഈ സ്വകാര്യ ദ്വീപിന് വസ്തുവകകൾ വൃത്തിയായി സൂക്ഷിക്കുകയും നന്നായി നോക്കി നടത്തുകയും ചെയ്യുക എന്നതാണ്. അപേക്ഷകൾ അയക്കുന്നതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആരോഗ്യസംരക്ഷണം, ദന്തസംരക്ഷണ ആനുകൂല്യങ്ങൾ, വർക്ക് കാർ കൂടാതെ പ്രതിവർഷം1,00,000 മുതൽ 1,20,000 ഡോളർ വരെ പ്രതിഫലമായി ലഭിക്കും.

തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ടുമണി മുതൽ വൈകുന്നേരം 5 വരെയാണ് ജോലിസമയം. ഒരാൾക്ക് ഡ്രൈവിംഗ് ചുമതല ഉണ്ടായിരിക്കുന്നതാണ്. വിമാനത്താവളത്തിൽനിന്ന് ഇടയ്ക്ക് അതിഥികളെ കുട്ടി കൊണ്ടുവരേണ്ടി വരും. പോളോ ആൻഡ് ട്വീഡ് എന്ന വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച ഈ പരസ്യത്തിന് ഇതിനോടകം നിരവധി അപേക്ഷകൾ ലഭിച്ചുകഴിഞ്ഞു. ഏപ്രിൽ 28 നാണ് ഈ പരസ്യം പ്രസിദ്ധീകരിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

Leave a Reply