വനിതാ വികസന കോർപറേഷനിൽ ഒഴിവ് – യോഗ്യത-പത്താം ക്ലാസ് മുതൽ.

സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. കേരള സംസ്ഥാനത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളിൽ വുമൺ വാർഡൻ, വുമൺ അസിസ്റ്റന്റ് വാർഡൻ എന്നീ ഒഴിവുകളിലേക്കാണ് അവസരം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ് മെന്റിന്റെ (സിഎംഡി) വെബ് സൈറ്റിൽ (www.cmdkerala.net) നൽകിയിരിക്കുന്ന നിർദ്ദിഷ്ട അപേക്ഷാ ഫോം 28/12/2021 മുൻപായി സമർപ്പിക്കുക.

തസ്തികയുടെ പേര്: വുമൺ വാർഡൻ
യോഗ്യത & പ്രവർത്തിപരിചയം :+2 അല്ലെങ്കിൽതത്തുല്യവും, കമ്പ്യൂട്ടർ അറിവ്, കുറഞ്ഞത് 3 വർഷത്തെ എക്സ്പീരിയൻസ്.
പ്രായപരിധി : 25 മുതൽ 50 വർഷം വരെ
ശമ്പളം : 20,000 രൂപ

തസ്തികയുടെ പേര്: വനിതാ അസിസ്റ്റന്റ് വാർഡൻ
യോഗ്യത & പ്രവർത്തിപരിചയം :എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യവും, കമ്പ്യൂട്ടർ അറിവ്. കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി : 25 മുതൽ 50 വർഷം വരെ
ശമ്പളം :15,000 രൂപ

അപേക്ഷിക്കേണ്ട രീതി : തലപര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വിജ്ഞാപനം നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ്-ന്റെ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്, ഔദ്യോഗിക വിജ്ഞാപനം വായിക്കാനുള്ള ലിങ്ക് എന്നിവ താഴെ കൊടുത്തിട്ടുണ്ട്.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഓൺലൈനായി അപേക്ഷിക്കാം ഇവിടെ ക്ലിക്ക് ചെയ്യുക.
ഔദ്യോഗിക വെബ്സൈറ്റ്  ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply