80 രൂപയ്ക്കു വാങ്ങി 3200 രൂപയ്ക്ക് വിൽക്കാം

വളരെ ചെറിയ മുതൽ മുടക്കിൽ തുടങ്ങി മികച്ച ലാഭം കിട്ടുന്നതുമായ ഒരു ബിസിനസ് ആശയം ആണ് ഇവിടെ വിവരിക്കുന്നത്. ഈ പ്രോഡക്റ്റ് മാർക്കറ്റിൽ നിന്ന് 80 രൂപ മുതൽ 90 രൂപക്ക് ലഭിക്കും. ഒരു ചെറിയ പ്രോസസിംഗ് ചെയ്‌തു കഴിഞ്ഞാൽ ഇത് ഒരു കിലോയ്ക്ക് ഏകദേശം 3500 രൂപയ്ക്ക് വിൽക്കാൻ സാധിക്കും. മാത്രമല്ല ഇതിന് ആവശ്യമായ മെഷീൻ, അസംസ്കൃതവസ്തുക്കൾ, ട്രെയിനിങ് തുടങ്ങിയവയെല്ലാം ഓൺലൈനിൽ നിന്നും ലഭ്യമാണ്.

ഈ പ്രോഡക്റ്റ് വിൽക്കാൻ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കാവുന്നതാണ്. ഏറ്റവും വലിയ ആനുകൂല്യം എന്തെന്നാൽ എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ ചെയ്യാൻ കഴിയുന്നു എന്നത് തന്നെയാണ് . കേരളത്തിൽ ഈ സംരംഭം അധികമാരും ആരംഭിച്ചിട്ടില്ല എന്നതും ബിസിനസിന്റെ വിജയ സാധ്യതയേറുന്നു. ബ്ലാക്ക് ഗാർലിക് അഥവാ കറുത്ത വെളുത്തുള്ളിയെ പറ്റിയാണ് ഇവിടെ വിവരിക്കുന്ന ബിസിനസ് ആശയം.

ഒരുപാട് കാര്യങ്ങൾക്ക് മരുന്നായി കറുത്ത വെളുത്തുള്ളി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ മാർക്കറ്റിംഗ് സൈറ്റായ ആമസോണിൽ 500 ഗ്രാമിന് 1350 രൂപ മുതൽ കാണാവുന്നതാണ്. ഇന്ത്യ മാർട്ട് പോലുള്ള സൈറ്റുകളിൽ നിന്ന് ഹോൾസൈലായി വെളുത്തുള്ളി നമുക്ക് ഒരു കിലോ 75 രൂപയ്ക്കും 60 രൂപയ്ക്കും തുടങ്ങി വ്യത്യസ്ത വിലയിൽ ലഭ്യമാണ്.

ഇത് വാങ്ങി ബ്ലാക്ക് ഗാർലിക് ആക്കി മാറ്റി കഴിഞ്ഞാൽ കിലോ 3000 രൂപ മുതൽ 4000 രൂപ വരെ ലഭിക്കും. ഇത് നിർമ്മിക്കുന്നതിനാവശ്യമായ ഒരു പ്രോഡക്റ്റ് ആണ് ഗാർലിക് ഫെർമെൻറർ. 12 ദിവസം 60 ഡിഗ്രി സെൽഷ്യസിൽ വെളുത്തുള്ളി ഗാർലിക് ഫെർമെൻററിൽ അടച്ചു സൂക്ഷിച്ചശേഷം വെളിയിൽ എടുക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഫെർമെന്റഡ് ബ്ലാക്ക് ഗാർലിക് ആയിട്ടാണ്. ഇങ്ങനെയാണ് കറുത്ത വെളുത്തുള്ളി നിർമ്മിക്കുന്നത്.

Leave a Reply