ഏതൊരാൾക്കും തന്നെ ഒരു ബിസിനസ് സംരംഭത്തിന് തുടക്കം കുറിക്കുമ്പോൾ ഭീമമായ മുതൽമുടക്ക് ഒരു വില്ലനായി എത്താറുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി വീടുകളിൽ സ്വസ്ഥമായി ഇരുന്നു കൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. കൂടാതെ തൊഴിലാളികളുടെയോ മറ്റു യന്ത്രങ്ങളുടെയോ ഒന്നും തന്നെ ആവശ്യമില്ലാതെ നല്ല രീതിയിൽ ലാഭം നേടി മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്ന ഒരു ആശയമാണിത്.
ഈയൊരു ബിസിനസ് സംരംഭത്തിൽ നമ്മൾ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് ചെറുനാരങ്ങ ആണ്. ഇതിനെ ഡ്രൈ പ്രോസസിങ്ങിലൂടെ ഡ്രൈ ലമൺ ആക്കിയാണ് നമ്മൾ ഉപയോഗിക്കുന്നത്. നമുക്കറിയാം സാധാരണ ലെമണിന്റെ പതിന്മടങ്ങ് വിലയാണ് ഡ്രൈ ലെമണിന് ഇന്ന് മാർക്കറ്റിൽ ഉള്ളത്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള ലാഭം നമുക്ക് ഈയൊരു സംരംഭത്തിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇതിനായി വലിയ അളവിൽ ചെറുനാരങ്ങ വാങ്ങുകയും അതിനെ ഉപ്പുവെള്ളത്തിൽ കഴുകിയെടുത്ത് ശേഷം വെള്ളത്തിലിട്ട് ചൂടാക്കിയെടുക്കുക. ശേഷം പത്തു മുതൽ 15 ദിവസം വരെ വെയിൽ കൊള്ളിച്ചു ഡ്രൈ ആക്കിയെടുക്കുക.
ഈയൊരു പ്രക്രിയയിലൂടെ നമ്മുടെ ഉൽപ്പന്നം നമുക്ക് തന്നെ ഉല്പാദിപ്പിച്ച് എടുക്കാം. യാതൊരുവിധ തരത്തിലുള്ള യന്ത്രത്തിന്റെയോ മറ്റു തൊഴിലാളികളുടെയോ ഒന്നുംതന്നെ ആവശ്യം ഇതിനായി നമുക്ക് വേണ്ടി വരുന്നില്ല എന്നതാണ് സവിശേഷത. ഈയൊരു ഉൽപ്പന്നത്തിനെ നേരിട്ടോ അല്ലെങ്കിൽ പൗഡർ രൂപത്തിലാക്കിയോ നമുക്ക് മാർക്കറ്റിൽ വിൽക്കാൻ സാധിക്കുന്നതാണ്. നല്ല രീതിയിൽ ലാഭം നേടിയെടുക്കാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് സീസണിൽ വിലകുറച്ച് കിട്ടുന്ന ഇടങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കുന്നതാണ്. തമിഴ്നാട്, ഈറോഡ്, തെങ്കാശി എന്നിവിടങ്ങളിലെല്ലാം നമുക്ക് ഇവ സുലഭമായി ലഭിക്കുന്നുണ്ട്.
രാജ്യത്തിന് അകത്തും പുറത്തും എല്ലാം നമുക്ക് വിൽക്കുവാൻ സാധിക്കുന്ന ഒരു ഉൽപ്പന്നം ആണിത്. ഒരു ബിസിനസ് സംരംഭം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന സംരംഭകർക്ക് FSSAI രെജിസ്ട്രേഷൻ ആവശ്യമാണ്. എക്സ്പോർട്ടിങ് വഴിയും ഓൺലൈൻ മാർക്കറ്റിംഗ് വഴിയും ഹോൾസെയിൽ മാർക്കറ്റിങ് വഴിയും എല്ലാം നമുക്ക് ഉൽപ്പന്നം യഥേഷ്ടം വിൽക്കുവാനായി സാധിക്കുന്നതുമാണ്. പുതുതായി ബിസിനസ് സംരംഭം ആരംഭിക്കുവാൻ ആഗ്രഹമുള്ളവർക്ക് ഈയൊരു ആശയത്തെ പറ്റി ആലോചിക്കാവുന്നതാണ്. തീർച്ചയായും നല്ലൊരു വരുമാനം തന്നെ നിങ്ങൾക്ക് ഇതിലൂടെ നേടിയെടുക്കാൻ സാധിക്കുന്നതാണ്.
