കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി

കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പ്രോജക്ട് എഞ്ചിനീയർ (എലെക്ട്രിക്കൽ), ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി), അക്കൗണ്ടൻറ് എന്നീ തസ്തികകളിലായി നാല് ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ ഏപ്രിൽ 15 2021 മുൻപായി സമർപ്പിക്കുക.

പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ &ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആണ് യോഗ്യത. 55 വയസ്സാണ് പരമാവധി പ്രായപരിധി.

ഡെപ്യൂട്ടി മാനേജർ (സേഫ്റ്റി) തസ്തികയിൽ ഒരു ഒഴിവുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്. കൂടാതെ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ലൈസൻസും ഉണ്ടായിരിക്കണം. 45 വയസ്സാണ് പരമാവധി പ്രായപരിധി. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

അക്കൗണ്ടൻറ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. കൊമേഴ്സ് ഡിഗ്രി ആണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 40 വയസ്സാണ് പ്രായപരിധി. 34000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം.

നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

Leave a Reply