മലയാളത്തിൽ സംസാരിച്ച് എങ്ങനെ പണം ഉണ്ടാക്കാം.

നമുക്ക് എല്ലാവർക്കും തന്നെ അറിയാം ഓൺലൈൻ ജോബിന്റെ ഇന്നത്തെ കാലഘട്ടത്തിലെ പ്രസക്തി .വീട്ടിലിരുന്ന് കൊണ്ട് തന്നെ നമുക്ക് നമ്മുടെ ആവശ്യത്തിന് അത്യാവശ്യം സമ്പാദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഒരുവിധം ആളുകൾ ഒക്കെ തന്നെ ഈ മേഖലയിലേക്ക് തിരിയുന്നതായിട്ട് കാണാൻ സാധിക്കുന്നു. നമ്മുടെ കുറച്ചു സമയം ഇതിന് വേണ്ടി വിനിയോഗിച്ച മാത്രം മതിയാകും. ഇതിൽ തന്നെ പലർക്കും വെല്ലുവിളി ആകുന്നത് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്മയാണ്. ഇങ്ങനെയുള്ളവർക് വേണ്ടിയും ഇതാ ഒരു അവസരം ഒരുക്കിയിരിക്കുകയാണ്.

കേവലം മലയാളത്തിൽ കുറച്ചു വാക്കുകൾ മാത്രം സംസാരിക്കുകയും അതിൽ നിന്നും വരുമാനം നേടാൻ സാധിക്കുന്നു. ഇവിടെ നമുക്ക് നമ്മുടെ അഭിപ്രായം പറയുകയുകയും അതിന് അനുസരിച്ചിട്ട് മോശമല്ലാത്ത രീതിയിൽ ഉള്ള കുറച്ച തുക (ഡോളറിൽ) നേടാനും സാധിക്കുന്നു. വലിയ എമൗണ്ട് ഒന്നും അല്ലെങ്കിലും അത്യാവശ്യം നമുക്ക് സമ്പാദിക്കാൻ സാധിക്കുന്നു. നമ്മുടെ നാട്ടിലും ചുറ്റുപാടും ഉള്ളവർക്കും ഒക്കെ തന്നെ ഇതിൽ പോലുള്ള അറിവ് പൊതുവെ കുറവായിരിക്കും.അല്ലെങ്കിൽ അവർ അതിനെ പറ്റി കൂടുതൽ അന്വേഷിക്കുന്നില്ല എന്നതായിരിക്കും വാസ്തവം. മറ്റുചിലർ ആകട്ടെ ഇതൊക്കെ ഫേക്ക് ആണെന്നായിരിക്കും പറഞ്ഞു വരുന്നത്.

അതാത് സൈറ്റുകളിൽ കയറി അന്വേഷിച്ചു നോക്കിയിട്ട് മാത്രം നിങ്ങൾ രജിസ്റ്റർ ചെയ്‌താൽ മതിയാകും. യൂസർ ഫീൽ എന്നാണ് സൈറ്റിന്റെ പേര്. അതിൽ നിങ്ങൾക് സേർച്ച് ചയ്തു കഴിഞ്ഞാൽ എല്ലാകാര്യങ്ങളും ഡീറ്റൈൽഡ് ആയി കാണാൻ സാധിക്കുന്നതാണ് . ഡെസ്ക്ടോപ്പ് ,മൊബൈൽ ,ടാബ് ,ആപ്ലിക്കേഷൻ ,കൂടാതെ വെബ്സൈറ്റ് വഴിയും നമുക്ക് ടെസ്റ്റിംഗ് സാധിക്കുന്നു. കൂടാതെ ഇത് എങ്ങനെ വർക്ക് ആകും എന്ന നമുക്ക് കണ്ടു മനസ്സിലാക്കാൻ സഹായിക്കുന്ന ഒരുപാട് വിഡിയോസും ലഭ്യമാണ് .

ഇതിന്റെ ഒന്നാമത്തെ ഹൈലൈറ്റ് എന്ന പറയുന്നത് മൾട്ടിലിംഗൽ ആണ്. ഇവിടെ മലയായാളവും കാണാൻ സാധിക്കുന്നു, ഇത് ഒരു യുകെ ബേസ്‌ഡ് കമ്പനി ആണ് . സൈറ്റിൽ കയറി “Become a tester ” എന്ന ഓപ്‌ഷനിൽ പോയാൽ എല്ലാ വിവരങ്ങളും മനസ്സിലായ്ക്കാൻ സാധിക്കുന്നു. ഒരു ടെസ്റ്റിന് 10 ഡോളർ വെച്ച് ലഭിക്കുന്നു. 10 -20 മിനുട്ട് ദൈർഗ്യമേ ഒരു ടെസ്റ്റിന് ആവശ്യമായി വരുന്നുള്ളു. ടെസ്റ്റെർസ് വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ആപ്പുകൾ ടെസ്റ്റ് മാത്രമാണ് ചെയ്യേണ്ടത്. ഇത് വളരെ എളുപ്പമായ കാര്യമാണ് .മലയാളത്തിൽ ഇവ കൈകാര്യം ചെയ്യാവും എന്നുള്ളതാണ് ഒരു പ്ലസ് പോയിന്റ് . ഇതിനുവേണ്ടി ഒരു പൈസ പോലും നമ്മുടെ കയ്യിൽ നിന്നും ചിലവ് വരുന്നില്ല എന്നുള്ളതാണ് മറ്റൊരു നേട്ടം.ടെസ്റ്റ് പാസ് ആയാൽ നിങ്ങൾക് 15 ദിവസത്തിനകം ഒരു മെയിൽ വന്നിരിക്കും. ഇത് ഒരു നല്ല അവസരമായി കാണുക.

 

Leave a Reply