സെൻട്രൽ റിസേർവ് പോലീസ് ഫോഴ്‌സ് ( CRPF ) നിർവധി തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷികൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റ് ( www.crpf.gov.in) വഴി ഓൺലൈനായി ഓഗസ്റ്റ് 31 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഇൻസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തുടങ്ങിയ തസ്തികകളിൽ വ്യത്യസ്തമായ ഡിവിഷനുകളിലുമായാണ് ഒഴിവുകൾ ഉള്ളത്.
ഇൻസ്‌പെക്ടർ ( ഡൈറ്റിഷൻ ) തസ്തികയിൽ 01 ഒഴിവാണുള്ളത് . ഈ തസ്‌തികയിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പളം 44900- 142400 രൂപയാണ്. ഹോം സയൻസ് അല്ലെങ്കിൽ ഹോം എക്കണോമിക്സിൽ Bsc ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത, കൂടാതെ ഡൈറ്റിക്സിൽ ഡിപ്ലോമയും ഉണ്ടായിരിക്കണം.
സബ് ഇൻസ്‌പെക്ടർ( നേഴ്സ്, റേഡിയോഗ്രാഫർ) തസ്തികയിൽ 183 ഒഴിവുകളാണുള്ളത്. +2 യോഗ്യതയും കൂടാതെ ബന്ധപ്പെട്ട മേഖലയിൽ ഡിപ്ലോമയും ഉള്ളവർക്കുമാണ് അപേക്ഷിക്കാവുന്നത്. 35400 രൂപ മുതൽ 112400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ( ഫാർമസിസ്റ് ,ഫിസിയോ- തെറാപ്പിസ്റ്റ്, ദന്തൽ ടെക്‌നിഷ്യൻ, ലബോറട്ടറി ടെക്‌നിഷ്യൻ, ഇലക്ട്രോ കാർഡിയോഗ്രഫി ടെക്‌നിഷ്യൻ ) തസ്തികയിൽ 158 ഒഴിവുകളുണ്ട്. +2 കൂടാതെ ബന്ധപ്പെട്ട ട്രെഡിൽ നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യത ഉള്ളവർക്കുമാണ് അപേക്ഷിക്കൻ സാധിക്കുന്നത്. 29200- 92300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഹെഡ് കോൺസ്റ്റബിൾ ( ഫിസിയോ തെറാപ്പിസ്റ്റ് അസിസ്റ്റന്റ്/ നഴ്സിംഗ് അസിസ്റ്റന്റ് / മെഡിക് , etc ) തസ്തികകളിൽ അപേക്ഷിക്കാനുള്ള യോഗ്യത +2 യോഗ്യതയും ഡിപ്ലോമ ഉള്ളവർക്കും ബന്ധപ്പെട്ട ട്രെഡിൽ പ്രവർത്തി പരിചയ൦ ഉള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.
കോൺസ്റ്റബിൾ തസ്തികകളിൽ പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷിക്കാം.അംഗീകൃത ബോര്ഡില് നിന്നും പത്താം ക്ലാസ് ജയിച്ചവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയതിന് ശേഷം ഓൺലൈനായി അപേക്ഷിക്കാവുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി – 31/08/2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
