കേരള സർക്കാർ പ്രവാസി സ്റ്റോർ പദ്ധതി

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഒരുപാട് പേരുടെ ജോലികൾ നഷ്ടപ്പെട്ട് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലെത്തിയിട്ടുണ്ട്. ഇത്തരക്കാർക്ക് ഒരു സഹായമെന്ന രീതിയിൽ കേരളം സർക്കാരിന്റെയും നോർക്കയുടെയും സഹായത്തോടെയും സപ്ലൈ പ്രവാസി സ്റ്റോർ എന്ന ഒരു സംരംഭം തുടങ്ങാനൽകുന്ന ഒരു പദ്ധതിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. സംരംഭം തുടങ്ങാൻ പണം ഇല്ലാത്തവർക്കും സർക്കാർ പദ്ധതി പ്രകാരം വായ്‌പ എടുത്ത് തുടങ്ങാൻ കഴിയുന്നതാണ്.

ഇതിനായി സപ്ലൈകോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക ( http://www.supplycokerala.com/). അവിടെ നോട്ടീസ് ബോർഡിൽ ” ഇൻവൈറ്റിംഗ് എലിജിബിൾ പേഴ്സൺ ഫോർ റണ്ണിങ് സപ്ലൈ കോ പ്രവാസി സ്റ്റോർ” എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. എവിടെയൊക്കെയാണ് സ്റ്റോർ അനുവദിക്കുന്നത്, അപേക്ഷ നൽകേണ്ട രീതി,ഇതിന് വരുന്ന ചിലവുകൾ, നടത്തേണ്ട രീതി തുടങ്ങി എല്ലാ വിവരങ്ങളും ഇവിടെ നിന്ന് നിങ്ങൾക്ക് വായിച്ചു മനസ്സിലാക്കാൻ സാധിക്കും.

നോട്ടീസ് ( ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് ) വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ ഇമെയിൽ വഴിയോ (supplycopravasi@gmail.com ) അല്ലെങ്കിൽ അപ്ലിക്കേഷൻ മാനേജിങ് ഡയറക്ടർ, കേരള സിവിൽ സപ്ലൈസ് കോർപറേഷൻ ലിമിറ്റഡ്, ഗാന്ധി നഗർ, മാവേലിഭവൻ ,കൊച്ചി 20 എന്ന വിലാസത്തിൽ അയക്കുക. കവറിന്റെ പുറത്ത് പ്രവാസി സ്റ്റോറിനുള്ള അപേക്ഷ എന്നെഴുതുക.

<< കൂടുതൽ വിവരങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>

Leave a Reply