കാർ ബൈക്ക് പാർട്സുകൾ വിലക്കുറവിൽ

ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നുമൊക്കെ നാട്ടിലേക്ക് മടങ്ങിയെത്തിയവർ വിവിധ സംരമഭങ്ങളെ പറ്റി അന്വേഷിക്കുന്നുണ്ട്. അത്തരക്കാർക്ക് ഉപകാരപ്പെടുന്ന ഒരു വിവരമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. കോയമ്പത്തൂർ ഉക്കടത്തിനടുത്ത് മൗലാന മുഹമ്മദ് അലി ഓൾഡ് മാർക്കറ്റ് നിന്നും വണ്ടിയുടെ പാർട്സ് വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്നതാണ്. ഇത് നിങ്ങളുടെ സ്വന്തം ആവശ്യത്തിനോ അല്ലെങ്കിൽ ഇത് ഒരു ബിസിനസ് രൂപത്തിലോ ഉപകാരപ്പെടുന്ന വിവരം തന്നെയായിരിക്കും.

എഞ്ചിൻ ഉൾപ്പടെ നിരവധി പാർട്സ് പുതിയതും ഉപയോഗിച്ചതും ലഭിക്കുന്ന ഈ മാർക്കറ്റ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോ മീറ്റർ മാറിയാണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ബൈക്കിന്റെയും കാറിന്റെയും ഒട്ടുമിക്ക സ്പെയർ പാർട്സും വളരെ തുച്ഛമായ വിലയിൽ ലഭിക്കുന്ന നിരവധി കടകൾ ഇവിടെ ലഭിക്കുന്നതാണ്. നമ്മുടെ നാട്ടിൽ കിട്ടുന്നതിനേക്കാൾ പകുതിയോളം വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാവുന്നതാണ്.

ബാംഗ്ലൂർ, ചെന്നൈ, പിന്നെ കോയമ്പത്തൂർ തന്നെ നിർമിക്കുന്ന സാധനങ്ങളാണ് ഇവിടെ വില്പനയിൽ വെച്ചിട്ടുള്ളത്. ഹെഡ് ലൈറ്റ്, ടയർ അല്ലോയ്‌സ്, സൈലൻസർ, എൻജിൻ പാർട്സ് എന്നിങ്ങനെ ഏകദേശം എല്ലാ പാർട്സും ഇവിടെ ലഭ്യമാണ്. കാറിന്റെ സ്റ്റീരിയോ സിസ്റ്റം, അല്ലോയ്‌സ്, ഹെഡ് ലാമ്പ് ഉൾപ്പടെ ഏത് പാർട്സും മറ്റെവിടെ നിന്ന് ലഭിക്കുനതിക്കാൾ വിലക്കുറവിൽ ഇവിടെ നിന്നും ലഭിക്കും. പാർട്സും വില വിവരങ്ങളും അറിയാൻ താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ്.

Leave a Reply