കേരള പി എസ് സി എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ ഡിപ്പാർട്മെന്റിൽ സ്റാറ്റിസ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റിഗേറ്റർ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
കേരളത്തിലെ എല്ലാ ജില്ലകളിലുമായി 70 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. 22,200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 19 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരമുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. എക്കണോമിക്സ്/ സ്റ്റാറ്റിസ്/ കോമേഴ്‌സ്/ മാത്‍സ് തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ അംഗീകൃത യൂണിവേഴ്സിറ്റിൽ നിന്നും ഡിഗ്രി നേടിയിട്ടുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.
ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ ( www.keralapsc.gov.in ) ഓൺ ടൈം രെജിസ്ട്രേഷൻ നടത്തുക. ആദ്യമേ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താ ശേഷം അപേക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. അവസാന തീയതി : 09.09.2020.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഓൺലൈനായി അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
