നമുക്ക് എല്ലാവർക്കും തന്നെ വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇവിടെ അറിയിക്കാൻ പോകുന്നത്. റേഷൻ കാർഡും ആധാർ കാർഡും ഉള്ള ആളുകൾ തീർച്ചയായും ഈ കാര്യങ്ങൾ ഗൗരവത്തിൽ എടുക്കുന്നതും നല്ലതായിരിക്കും. ഇനി പറയാൻ പോകുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾ ഇത് വരെയും ചെയ്തില്ല എങ്കിൽ റേഷൻ ആനുകൂല്യങ്ങൾ താൽക്കാലികമായെങ്കിലും താങ്കൾക് ലഭിക്കാതെ ഇരുന്നേക്കാം .
നിങ്ങളുടെ ആനുകൂല്യങ്ങൾ നിങ്ങളുടെ ചെറിയ ഒരു പിഴവ് മൂലം നിങ്ങൾക് നഷ്ടമാവരുത്.
നമുക്ക് എല്ലാവര്ക്കും തന്നെ അറിയാം കുറച്ചു മാസങ്ങൾക്കു മുൻപേ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതാണ് എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ ആധാർകാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കണം എന്നുള്ളത്. ഒരുപാട് പേര് ഇത് ചെയ്തിട്ടുണ്ടെങ്കിലും കുറച്ചു പേര് ഇനിയും ഇത് ചെയ്തിട്ടില്ല . അങ്ങനെ വരുമ്പോൾ ഇത് വരെയും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ റേഷൻ വിഹിതം, നിങ്ങക് ലഭിക്കേണ്ട മാറ്റ് ആനുകൂല്യങ്ങൾ ഇവയോക്കെ തന്നെ താൽകായലികമായെങ്കിലും നിർത്തിവെക്കാനുള്ള ഒരു നടപടി ഉണ്ടാകാൻ സാധ്യത ഏറെയാണ് .
നിങ്ങൾ എപ്പോഴാണോ ആധാറുമായി റേഷൻ കാർഡ് ബന്ധിപ്പിക്കുന്നത് , അപ്പോൾ തൊട്ട് മാത്രമേ താങ്കൾക് താങ്കളുടെ റേഷൻ വിഹിതവും, മറ്റു ആനുകൂല്യങ്ങളും ലഭ്യമായി തുടങ്ങുകയുള്ളു . ഒരു കുടുമ്പത്തിലെ എല്ലാ അംഗങ്ങളും റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടതുണ്ട് . കുടുമ്പത്തിലെ എത്ര അംഗങ്ങളാണോ ബന്ധിപ്പിച്ചത്, അവരുടെ ആനുകൂല്യങ്ങൾ മാത്രമേ ആ കുടുമ്പത്തിന് പിന്നീട് ലഭിക്കുകയുള്ളു . ജൂലൈ 31 വരെയായിരുന്നു കേന്ദ്രസർക്കാർ ആധാർകാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ആയി പറഞ്ഞിരുന്നത്.
പക്ഷെ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സെപ്റ്റംബർ 31 വരെ നീട്ടിയിരിക്കുകയാണ് . ഇനിയും ബന്ധിപ്പിച്ചിട്ടില്ലാത്തവർ സെപ്റ്റംബർ 31 ന് മുൻപായി ബന്ധിപ്പിക്കേണ്ടതാണ്. ഇനിയും ഒരു നീട്ടിയ തീയതി ഉണ്ടായിരിക്കില്ല എന്ന പ്രത്യേകം ഓർക്കുക . “വൺ നേഷൻ വൺ റേഷൻ കാർഡ് “എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾക് വേണ്ടിയാണ് റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ പറയുന്നത്. ഈ പദ്ധതി പ്രാബല്യത്തിൽ വന്നാൽ നിങ്ങൾക് നിങ്ങളുടെ റേഷൻ വിഹിതം രാജ്യത്ത് എവിടെ നിന്നും കൈപ്പറ്റാൻ സാധിയ്ക്കും .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കു ഈ പദ്ധതി വളരെ പ്രയോജന പ്രദമായിരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല .
