കേരളത്തിൽ വില്ലജ് ഫീൽഡ് അസ്സിസ്റ്റന്റ് ആവാം- പത്താം ക്ലാസ് യോഗ്യത.

കേരളത്തിലെ റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രെജിസ്ട്രേഷൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്ക് അവസരമുണ്ട്. 17,000 രൂപ മുതൽ 37,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡ് നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20, 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് ലിങ്ക്
ഒഫീഷ്യൽ വെബ്സൈറ്റ് ലിങ്ക്

Leave a Reply