സൈനിക സ്‌കൂളിൽ നിരവധി ഒഴിവുകൾ.

സൈനിക് സ്കൂൾ, തിലൈയ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ടി.ജി.ടി ഹിന്ദി, ടി.ജി.ടി ഗണിതം, ടി.ജി.ടി ഇംഗ്ലീഷ്, എൽ.ഡി.സി, വാർഡ് ബോയ് എന്നീ തസ്തികകളിലേക്ക് ആണ് അവസരം. അപേക്ഷകർ ഔദ്യോഗിക വെബ്സൈറ്റ്-ൽ (http://www.sainikschooltilaiya.org/) നിന്നും അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 03-12-2021 ആണ്.

ടി.ജി.ടി ഹിന്ദി തസ്തികയിൽ 1 ഒഴിവുണ്ട്. ഹിന്ദി വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാൻ കഴിയു൦. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി.

ടി.ജി.ടി കണക്ക് തസ്തികയിൽ ബിരുദം നേടിയവർക്കും 21 വയസ്സു മുതൽ 35 വയസ്സ് വരെ പ്രായപരിധി ഉള്ളവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ടി.ജി.ടി ഇംഗ്ലീഷ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 44,900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 വയസ്സു മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 01 ഒഴിവുണ്ട്. പത്താംക്ലാസ് പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 40 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സു മുതൽ 50 വയസ്സു വരെയാണ് പ്രായപരിധി.

വാർഡ് ബോയ് തസ്തികയിൽ പത്താം ക്ലാസ് ജയിച്ചവർക്കും ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. 19 900 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. അപേക്ഷിക്കുന്നു ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട് ലിസ്റ്റിംഗ്, എഴുത്തുപരീക്ഷ & ഇൻറർവ്യൂ എന്നിങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ ഫോം വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആപ്ലിക്കേഷൻ ഫീസ് ആയി ഡി.ഡി ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിൽ അയക്കുക. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക വിജ്ഞാപനം വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply