വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റ് ആവാം.

വിവിധ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലെ /
കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിങ്ങനെയുള്ള വകുപ്പുകളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ,കേരള പിഎസ് സി ഔദ്യോഗികവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19.01.2022-നോ അതിനു മുമ്പോ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.

ജില്ല തിരിച്ചുള്ള ഒഴിവ് വിവരങ്ങൾ :
ശമ്പള൦ : ബന്ധപ്പെട്ട കമ്പനി/കോർപ്പറേഷൻ/ബോർഡ് തസ്തികയ്ക്ക് നിർദ്ദേശിച്ചിട്ടുള്ള ശമ്പള സ്കെയിൽ
പ്രായപരിധി : 18-36 വയസ്സ്. *അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യതാ മാനദണ്ഡം : അപേക്ഷിക്കാൻ താല്പര്യമുള്ളവർ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം,ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്& മലയാളം, കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് / തത്തുല്യം.

എങ്ങനെ അപേക്ഷിക്കാം : താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2021 ഡിസംബർ 15 മുതൽ 2022 ജനുവരി 19 വരെ ഓൺലൈനായി കേരള പി.എസ്.സി യുടെ ഔദ്യോഗികെ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷകരോട് ഔദ്യോഗിക അറിയിപ്പ് വായിക്കാൻ നിർദ്ദേശിക്കുന്നു.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply