കുടുംബശ്രീ-ൽ ജോലി നേടാൻ അവസരം- അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാം.

കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.അക്കൗണ്ട്സ് അസിസ്റ്റന്റ്, TDS/GSTകൺസൽട്ടൻറ് എന്നീ തസ്തികകളിലായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ 28.12.2021 മുൻപായി സ്വീകരിക്കുന്നു.

യോഗ്യത (അക്കൗണ്ട്സ് അസിസ്റ്റന്റ്): ബി.കോം പാസ്, കമ്പ്യൂട്ടർ പരിജ്ഞാനം, കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം, പരമാവധി പ്രായം 36 വയസ്സ്.

യോഗ്യത (TDS/GSTകൺസൽട്ടൻറ്) : ഏതെങ്കിലും ഡിഗ്രീ , GST/TAX പ്രാക്റ്റീഷണർ സർട്ടിഫിക്കറ്റ്, കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക, ശേഷം യോഗ്യതയുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യുക. പൂരിപ്പിച്ച അപ്ലിക്കേഷൻ ഫോമിനോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പടെ താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

വിലാസം “ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,
കുടുംബശ്രീ സ്റ്റേറ്റ് മിഷൻ, രണ്ടാം നില,
ട്രിഡ റീഹാബിലേഷൻ ബിൽഡിംഗ്,
മെഡിക്കൽ കോളജ് പി.ഓ.
തിരുവനന്തപുരം -695011”

 

അപ്ലിക്കേഷൻ ഫോം ( അക്കൗണ്ട്സ് അസിസ്റ്റന്റ്) ലിങ്ക് 
അപ്ലിക്കേഷൻ ഫോം  (TDS/GSTകൺസൽട്ടൻറ്) ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് 

Leave a Reply