വാഹനങ്ങൾക്ക് 15,000 രൂപ സബ്സിഡിയായി ലഭിക്കും, ഭിന്ന ശേഷി വിഭാഗക്കാരായ ആളുകളുടെ സ്കൂട്ടറുകളിൽ സൈഡ് വീൽ പിടിപ്പിച്ചിട്ടുണ്ടെങ്കിലാണ് ഈ സബ്‌സിഡിയ്ക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയുക. സെപ്റ്റംബർ 8, വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ മറ്റ് സബ്‌സിഡികൾ ഒന്നും ലഭിക്കാത്തതും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്.
ഉപയോഗിക്കുന്ന പുതിയ വണ്ടി ആയിരിക്കണം, ഉപയോഗിച്ച വണ്ടി വാങ്ങിയത് അകാൻ പാടില്ല. യോഗ്യതയുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം. ശേഷം പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകൾ ഉൾപ്പടെ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങളും ജനസേവ കേന്ദ്രങ്ങളും വഴിയും അപേക്ഷ ഫോം ലഭിക്കാനും അപേക്ഷിക്കാനും കഴിയും. അപ്ലിക്കേഷൻ ഫോമിൽ നിങ്ങളുട വിവരങ്ങൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ, കൂടാതെ വണ്ടിയുടെ വിവരങ്ങളൊക്കെയാണ് അപ്പ്ലിക്കേഷനിൽ പൂരിപ്പിക്കേണ്ടത്.
കൂടെ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയെന്ന് നോക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റ് രേഖകൾ കോപ്പി , ലൈസൻസ് കോപ്പി, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി, വണ്ടിയിൽ ഇരുന്ന് കൊണ്ടുള്ള ഫോട്ടോ തുടങ്ങിയ രേഖകളാണ് ആവശ്യം. അപേക്ഷ ഫോം മലയാളത്തിൽ ആയത് കൊണ്ട് തന്നെ ആർക്കും പൂരിപ്പിക്കാൻ സാധിക്കും. ശേഷം അപേക്ഷ ഫോമും ബന്ധപ്പെട്ട രേഖകളും ഉൾപ്പെടെയാണ് സമർപ്പിക്കേണ്ടത്.
| കൂടുതൽ വിവരങ്ങൾക്ക് | ലിങ്ക് |
| അപ്ലിക്കേഷൻ ഫോം | ലിങ്ക് |
