സ്ത്രീകൾക്ക് തുടങ്ങാം ഈ സംരംഭം

സ്ത്രീകൾക്കും ചെയ്യാവുന്നതും വലിയ ലാഭം ലഭിക്കുന്നതുമായ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം തുടങ്ങിയവ വാടകയ്ക്കും വിലയ്ക്കും നൽകുന്ന സംരംഭത്തെ കുറിച്ചാണ് വിവരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കലാപരിപാടികൾ നടക്കുന്നില്ലെങ്കിലും ഈ ഒരു മഹാമാരി മാറിയതിന് ശേഷം വളരെ നല്ല രീതിയിൽ നടത്താവുന്ന സ്വയംസംരംഭമാണ് ഇത്. സ്കൂൾ, കോളജ് കലോത്സവങ്ങൾ, ടിവി ഷോ, റിയാലിറ്റി ഷോ, നാടകം, ഫാഷൻ ഷോ തുടങ്ങിയ പരിപാടികളിൽ വേഷങ്ങളും അനുബന്ധ കാര്യങ്ങളും വാടകയ്ക്കു ആവശ്യമുള്ളവർ ഒരുപാടുണ്ടാകും.

സാധാരണയായി ഇത്തരം കലാപരിപാടികൾക്ക് ആവശ്യമായ വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം, മേക്കപ് മോഡലുകൾ, മറ്റ് അനുബന്ധ സാധനങ്ങളും ശേഖരിച്ചുവയ്ക്കുക. ശേഷം ആവശ്യക്കാർക്ക് ദിവസക്കണക്കിലോ പരിപാടികളുടെ കണക്കിലോ വാടകയ്ക്ക് നൽകാം. ഇനി ഇത്തരം സാധനങ്ങൾ സ്ഥിരമായ ആവശ്യമുള്ളവർക്ക് വിൽക്കുകയും ചെയ്യാം.

എവിടെയൊക്കെയാണ് വിൽക്കാൻ കഴിയുന്നതെന്ന് നോക്കാം. സ്കൂളുകളിലെയും കോളജുകളിലെയും പരിപാടികളിൽ പങ്കെടുക്കുന്ന വിദ്യാർഥികളാണു പ്രധാന ഉപഭോക്താക്കൾ. ടിവി ഷോ, ഡാൻസ് റിയാലിറ്റി ഷോകൾ, ഫാഷൻ ഷോ തുടങ്ങിയ പരിപാടികളുമായി ബന്ധമുള്ള ഏജൻസികൾക്കും കലാകാരൻമാർക്കും ഈ ഒരു സംരംഭത്തെ പരിചയപ്പെടുത്തി കഴിഞ്ഞാൽ അത്തരക്കാരിൽ നിന്നുള്ള ഓർഡർ പ്രതീക്ഷിക്കാം,വില്പനയും വർദ്ധിക്കും . മാത്രമല്ല ഇത് സ്കൂൾ, കോളജ് പരിസരങ്ങളിൽ തുടങ്ങുന്നതാകും ഉത്തമം.

ഇതിനായി 300 ചതുരശ്ര അടിയുള്ള കെട്ടിടം ആവശ്യമാണ്, സ്റ്റിച്ചിങ് മെഷിൻ (2 എണ്ണം): 50,000 രൂപ, വസ്ത്രങ്ങളും മറ്റു സാമഗ്രികളും കൂടി ഏകദേശം 2,50,000 രൂപ , ഏകദേശം 50,000 രൂപയ്ക്ക് ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും, അങ്ങനെ മൊത്തത്തിൽ 3,50,000 രൂപ. പിന്നെ മറ്റുള്ള ചിലവുകൾ എല്ലാം കൂടി ഏകദേശം 4,00,000 രൂപയാകും. പ്രതിമാസം ഏകദേശം 2,00,000 രൂപയോളം വരുമാനം ലഭിക്കും.

Leave a Reply