വാഹന രേഖകളുടെ കാലാവധി നീട്ടി

നമുക്ക് അറിയാം ലോകം മുഴുവൻ കൊറോണയുടെ പ്രത്യാഘാതങ്ങൾ നേരിടുന്ന ഈ സമയത്തു ജനങ്ങൾക്ക് ഒട്ടനവധി പ്രശ്‌നങ്ങളെ നേരിടേണ്ടി വരുന്നതായി കാണാൻ സാധിക്കുന്നു. പല അത്യാവശ്യ കാര്യങ്ങൾ പോലും ആളുകൾക്ക് മിക്കപ്പോഴും പിന്നത്തേയ്ക്ക് മാറ്റി വെക്കേണ്ടി വരുന്നു. ചിലപ്പോൾ ആ ഒരു അവസരം തന്നെ നഷ്ടമായെന്നും വരാം.  ഇത് പോലെ കോവിഡും ലോക്ഡൗണും ഉള്ള പശ്ചാത്തലത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞു കൊണ്ട് വാഹനങ്ങളുടെ രേഖകൾ പുതുക്കാനുള്ള തീയതി ഡിസംബർ 31 വരെ സർക്കാർ നീട്ടിയിരിക്കുകയാണ് .

ഈ ഒരു നിയമ വ്യവസ്ഥ രാജ്യത്ത് ഒട്ടാകെ ബാധകമാണ് . ഈ വിഷയവുമായി ബന്ധപ്പെട്ട് മാർച്ച് 30 നും ജൂൺ 9 നും മന്ദ്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തു വിട്ടിരുന്നു . കാലാവധി തീരുന്ന ഡ്രൈവിംഗ് ലൈസെൻസ് ,വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് അഥവാ ആർ. സി , എല്ലാ വിഭാഗത്തിലും പെട്ട ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കാലാവധിയാണ് നീട്ടിയിരിക്കുന്നത് . ഇതിന് പിഴ ചുമത്തുന്ന സാഹചര്യവും ഉണ്ടായിരിക്കുകയില്ല എന്നും സർക്കാർ അറിയിച്ചിട്ടുണ്ട് .

ഇവ കൂടാതെ ,മോട്ടോർ വെഹിക്കിൾ ആക്റ്റ് 1988 , സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾ 1989 എന്നിവ പ്രകാരമുള്ള ലൈസൻസുകൾ,ഫിറ്റ്നസ് പെർമിറ്റുകൾ , രെജിസ്ട്രേഷൻ അല്ലെങ്കിൽ മറ്റു രേഖകളുടെ സാധ്യത തുടങ്ങിയവയും ഈ ഒരു തീരുമാനത്തോടെ ഡിസംബർ 31 വരെ നീളുന്നതായിരിക്കും .ഈ തീരുമാനം കൊണ്ട് കുറച്ചു പ്രയോജനങ്ങൾ ജനങ്ങൾക്ക് ഉണ്ടാകാം.2020 ഫെബ്രുവരി 1 മുതൽ 2020 ഡിസംബർ 31 വരെ ഉള്ള കാലയളവിൽ കാലഹരണപ്പെടുകയും ,അല്ലെങ്കിൽ കോവിഡ് കാരണം പുതുക്കാനാകാത്ത എല്ലാ രേഘകളും 2020 ഡിസംബർ 31 വരെ സാധുവായിരിക്കും എന്നതാണ് ഈ ഒരു പ്രഖ്യാപനം കൊണ്ട് ഉള്ള നേട്ടങ്ങൾ .ഈ ഒരു വാർത്ത തീർച്ചയായും വാഹന ഉടമകൾക്ക് നല്ല ഒരു ആശ്വാസം നൽകുന്ന വാർത്തയായിരിക്കും .

 

Leave a Reply