ജർമനിയിൽ സൗജന്യ പഠനവും ജോലിയും

സൗജന്യമായി വിദേശത്ത് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ ഷെയർ ചെയ്യുന്നത്. ജർമ്മനിയിൽ സൗജന്യമായി പഠിക്കാൻ അവസരം ലഭിച്ചാലോ, എന്തൊക്കെ ഗുണങ്ങൾ എന്ന് നോക്കാം. ജർമൻ വിസ ഉപയോഗിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ സഞ്ചരിക്കാനും പഠനത്തിനു ശേഷം അവിടെ തന്നെ ജോലി ചെയ്യാനും ആകും.പഠനത്തിനോടപ്പം തന്നെ പാർട്ട്‌ ടൈം ജോലി ചെയ്ത് പ്രതിമാസം ഏകദേശം 10000-20000 രൂപവരെ സമ്പാദിക്കാൻ സാധിക്കും.

സൗജന്യ പഠനം ലഭ്യമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. ജർമനിയിൽ ഡിഗ്രി പഠനം മൂന്നര വർഷവും പിജി രണ്ട് വര്ഷവുമാണ്. എന്നാൽ പ്ലസ്‌ ടു മാത്രം കൊണ്ട് ഡിഗ്രീ ലഭ്യമാക്കാൻ പറ്റില്ല, ഇന്ത്യയിൽ നിന്ന് പോകുന്നവർക്ക് ഒരു വർഷം ഫൌണ്ടേഷൻ കോഴ്സ് പഠിച്ചിരിക്കണം. ഫൌണ്ടേഷൻ കോഴ്സിന് പണം നൽകേണ്ടിയിരിക്കുന്നു. എന്നാൽ പിജി കോഴ്സിന് ഇതിന്റെ ആവശ്യമില്ല പക്ഷേ 6 മാസം ജർമൻ ഭാക്ഷ പഠിച്ചിരിക്കണം. അതിനു പണം ചെലവ് ഉണ്ടാവും.  ഇംഗ്ലീഷ് മീഡിയവും ജർമൻ മീഡിയം എന്നീ 2 യൂണിവേഴ്സിറ്റികളാണ് ഉള്ളത്‌. ഇംഗ്ലീഷ് മീഡിയം യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കാൻ ഒരുപാട് പ്രയാസങ്ങൾ ഉണ്ട്.

ഡിഗ്രീ കഴിഞ്ഞവർക്ക് പിജി ചെയ്യാനായി ജർമൻ ഭാഷ പഠനത്തിന് ശേഷം ഇംഗ്ലീഷ് മീഡിയം യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കൊടുക്കുക. ഐഡി കിട്ടിയില്ലെങ്കിൽ ജർമൻ മീഡിയത്തിൽ നോക്കാവുന്നതാണ്. സെപ്റ്റംബർ മാർച്ച്‌ എന്നീ മാസങ്ങൾക്കാണ് ഇന്ത്യക്കാർക്ക് അഡ്മിഷൻ കിട്ടുന്നത് ‌. പ്ലസ്‌ ടു, ഡിഗ്രിമൊക്കെ കുറഞ്ഞത് 60% മാർക്ക്‌ കിട്ടിയിരിക്കണം.

Leave a Reply