ലൈസൻസ് ഇല്ലാതെ സംരംഭങ്ങൾ തുടങ്ങാം

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 10 കോടി രൂപ വരെ മുതൽ മുടക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ തുടങ്ങാൻ സാധിക്കും. വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സംരംഭം തുടങ്ങാൻ നോക്കുന്നവർക്ക് ഈ പദ്ധതി വളരെ സഹായകമാകും. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സംരംഭങ്ങൾ തുടങ്ങാൻ കഴിയുക.

ഈ നിയമം നിലവിൽ വന്നത് കേരളത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് സുഗമമാക്കാൻ സംരംഭകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ്. ഈ പദ്ധതി പ്രകാരം പുതുതായി സംരംഭം തുടങ്ങുന്ന ഒരാൾക്ക് സംരംഭം തുടങ്ങി 3 വർഷത്തിനുള്ളിലോ ഈ കാലാവധി കഴിഞ്ഞ് 6 മാസത്തിനുള്ളിലോ ലൈസൻസ് നേടിയാൽ മതിയാകും.

ഓൺലൈനായി ഉദ്യോഗ് ആധാർ എടുത്ത ശേഷം ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്ര ജനറൽ മാനേജർ കൺവീനറുമായ നോഡൽ ഏജൻസിക്ക് അപേക്ഷ നൽകി രസീത് കൈപ്പറ്റിയ ശേഷം സംരംഭം ആരംഭിക്കാം. 30 ദിവസത്തിനുള്ളിൽ സംസ്ഥാന ഏകജാലക ക്ലീറൻസ് വഴി അപേക്ഷ നിരസിച്ചവർക്ക് വസ്തുതകൾ സമർപ്പിച്ച് അനുമതി നേടാൻ കഴിയും. കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാനും സംരംഭം തുടങ്ങാൻ വളരെയേറെ സഹായകമാകുന്ന പദ്ധതി ആണിത്.

Leave a Reply