കേരള പി എസ് സി വിളിക്കുന്നു.

കേരള പി.എസ്.സി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അപെക്സ് സൊസൈറ്റി ഓഫ് കോ ഓപ്പറേറ്റീവ് സെക്ടർ ഇൻ കേരള ഡിപ്പാർട്മെന്റിൽ ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്‌തത്‌ ഓൺലൈനായി അപേക്ഷിക്കാം .

ഡ്രൈവർ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 8825 രൂപ മുതൽ 25075 രൂപ വരെയാണ് . 19 വയസ്സ് മുതൽ 34 വയസ്സ് വരെയാണ് പരമാവധി പ്രായപരിധി. Ezhava/Thiyya/Billava വിഭാഗത്തിന് ഒരു ഒഴിവാണുള്ളത് . ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്, ബാഡ്ജ്, ഉള്ളവർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. കൂടാതെ മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ് പാസായിരിക്കണം.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 09.09.2020. PSC യുടെ വെബ്സൈറ്റിൽ ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്താ ശേഷം അപേക്ഷിക്കുക. രജിസ്റ്റർ ചെയ്തവർക്ക് ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷിക്കാം.

Leave a Reply