അമേരിക്കൻ ബേസ് ക്യാമ്പുകളിലേക്ക് സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള സർക്കാർ കീഴിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഡെവലപ്മെൻറ് ആൻഡ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് മെയ് 20, 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക
കുവൈത്ത്, ഇറാഖ്, ജോർദാൻ, അഫ്ഗാനിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിലായിരിക്കും നിയമനം നടക്കുന്നത്. ആഴ്ചയിൽ 48 മുതൽ 72 മണിക്കൂർ വരെ ആയി ജോലി സമയം. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് +2 ജയിച്ചവർക്കും ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവർക്കും ആണ് യോഗ്യത ഉള്ളത്. 4വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
55,000 രൂപ മുതൽ 1,10,000 രൂപ( 760 $ – 1530 $ ) വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 21 മുതൽ 45 വയസ്സ് പ്രായം ഉള്ള ആൺകുട്ടികൾക്ക് അപേക്ഷകൾ സമർപ്പിക്കാം. അക്കോമഡേഷൻ, ടിക്കറ്റ്, ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും, കൂടാതെ മെഡിക്കൽ അലവൻസ് ഉണ്ടായിരിക്കും.
മേൽപ്പറഞ്ഞ യോഗ്യതകൾ കൂടാതെ നോട്ടിഫിക്കേഷനിൽ പറഞ്ഞ് പ്രകാരമുള്ള ശാരീരിക പരീക്ഷയും വിജയിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ” www.odepc.kerala.gov.in” എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ( ഇവിടെ ക്ലിക്ക് ചെയ്യുക) മനസ്സിലാക്കുക.
ഇമെയിൽ : recruit@odepc.in
ഫോൺ : 0471-2329441/42/43/45; മൊബൈൽ : +91 77364 96574
