5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷകൾ ക്ഷണിക്കുന്നു. 119 ഒഴിവുകൾ ആണ് കേരളത്തിലുള്ളത്. വിവിധ സർക്കിളുകളിൽ ആണ് ഒഴിവുകൾ. കേരള സർക്കിൾ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളുണ്ട്. ഒരാൾക്ക് ഒരു സംസ്ഥാനത്തിന് ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നവർക്ക് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ സെൻട്രൽ ഗവൺമെൻറ് നൽകുന്ന തത്തുല്യ യോഗ്യത.

പ്രായം: 20 വയസ്സു മുതൽ 28 വയസ്സു വരെയാണ് പ്രായപരിധി. SC/ST അഞ്ചുവർഷം, ഒ.ബി.സി മൂന്നുവർഷം, PwD( ജനറൽ/ഇ. ഡബ്ല്യു.എസ്) പത്തുവർഷം, PwD( SC/ST) 15 വർഷം, PwD(ഒ.ബി.സി) 13 വർഷം എന്നിങ്ങനെയാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവുകൾ.

തിരഞ്ഞെടുക്കുന്ന രീതി: ഓൺലൈൻ പരീക്ഷയുടെയും പ്രാദേശികഭാഷ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. ഓൺലൈൻ പരീക്ഷയിൽ പ്രിലിമിനറിയും മെയിനും പരീക്ഷ ഉണ്ടായിരിക്കും.

അപേക്ഷാഫീസ്: അപേക്ഷാ ഫീസ് 750 രൂപയാണ്. SC/ST,ഭിന്നശേഷി,വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷ ഫീസ് ഇല്ല.

അപേക്ഷിക്കേണ്ട രീതി: വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുവാനും “www.sbi.co.in” എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റിലെ “career” സെക്ഷനിൽ “recruitment for junior associate 2021” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദവിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷകൾ സമർപ്പിക്കുക.

Leave a Reply