10 ജയിച്ചവർക്ക് മുതൽ നീലഗിരിയിൽ സ്ഥിര ജോലി

സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സുഖനി, കാർപെൻഡർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആയി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 83 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈനായി അപേക്ഷകൾ മെയ് 1, 2021 മുതൽ മെയ് 22, 2021 വരെ സമർപ്പിക്കാം.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ 04 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 27 വയസ്സുവരെയാണ് പ്രായപരിധി. ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിൽ 10 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് 27 വയസ്സുവരെയാണ് പ്രായപരിധി.

സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് 27 വയസ്സുവരെയാണ് പ്രായപരിധി. സുഖനി തസ്‌തികയിൽ ഒരു ഒഴിവുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.

കാർപെൻഡർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിൽ 60 ഒഴിവുകളുണ്ട്. 18,000 രൂപ മുതൽ 56,900 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി.

ഔദ്യോഗിക നോട്ടിഫിക്കേഷൻ (ഇവിടെ ക്ലിക്ക് ചെയ്യുക) വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ മെയ് 22,2021 മുൻപായി സമർപ്പിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ രേഖകളും സമർപ്പിക്കുക. ഇംഗ്ലീഷിൽ പൂരിപ്പിച്ച് ആപ്ലിക്കേഷൻ ഫോമിനോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ ചേർക്കുക, കൂടാതെ യോഗ്യത, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്റ്റാമ്പ് കൂടിയ കവർ ഉൾപ്പെടെ “The Commandant, Defence Services Staff College, Wellington (Nilgiris) – 643 231. Tamil Nadu” എന്ന വിലാസത്തിലേക്ക് അയക്കുക.

Leave a Reply