നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ മെയ് 19, 2021 വരെ സ്വീകരിക്കുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. മഹാരാഷ്ട്ര, പൂനെയിൽ ആണ് നിയമനം നടക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത്. 18,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.
ഏതെങ്കിലും അംഗീകൃത ബോർഡ് / സ്കൂൾ / ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും പ്ലസ് ടു പാസായവർക്കും സോഷ്യൽ വർക്കിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. പരമാവധി പ്രായം 30 വയസ്സാണ്. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി മൂന്നുവർഷം പിഡബ്ല്യുഡി 10 വർഷം എന്നിങ്ങനെയാണ് പരമാവധി പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം
“https://nari-icmr.res.in/” ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ മാർച്ച് 19 2021 മുൻപായി സമർപ്പിക്കേണ്ടതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
