വളരെ സിമ്പിൾ ആയി നമ്മുടെ വീട്ടിൽ തന്നെ തുടങ്ങാൻ കഴിയുന്നതും പിന്നീട് ഇത് വലിയ സംരഭം ആക്കി മാറ്റാൻ കഴിയുന്നതുമായ ഒരു ബിസ്സിനെസ്സ് ആണ് ഇവിടെ വിവരിക്കുന്നത്.തുച്ഛമായ മുടക്കുമുതലിൽ ഒരു പ്രൊഡക്ടിൽ തുടങ്ങി പിന്നീട് നിരവധി സാധനങ്ങളും നിങ്ങളുടെ തന്നെ ഒരു ബ്രാൻഡിൽ വളരാൻ സാധ്യതയുള്ളതുമായ ഒരു ബിസ്സിനെസ്സ് ആണ്.നമ്മുടെ വീടുകളിൽ നിത്യോപയോഗ സാധനങ്ങളായ കടുക്,ഉലുവ, ജീരകം, തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ട്,ഇതിൽ കൂടുതലും ഓരോരുത്തരും വീടുകളിൽ നിന്നും പാക്ക് ചെയ്ത് മാർക്കറ്റുകളിൽ എത്തിക്കുന്നവയാണ്. ആവശ്യമായ മെറ്റീരിയൽസ് മാർക്കറ്റിൽ നിന്നും സിമ്പിൾ ആയി ലഭിക്കുന്നതാണ്.
ഇത് തുടങ്ങുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. കടുകിന് ഒരു കിലോ ഏകദേശം 60 രൂപയാണ് വില വരുന്നത്. ഇത് പാക്ക് ചെയ്ത് മാർക്കറ്റുകളിൽ വിൽക്കുന്നത് 100 രൂപയ്ക്കാണ്. ഇത് നമ്മുക്ക് ഡയറക്റ്റ് മാർക്കറ്റിൽ വിൽക്കാം അല്ലെങ്കിൽ ഒരു ഡിസ്‌ട്രിബ്യുട്ടർ വഴിയും ചെയ്യാം. നേരിട്ട് ചെയ്യുന്നതിനേക്കാൾ ഉത്തമം ഡിസ്‌ട്രിബ്യുട്ടർ വഴി മാർക്കറ്റിൽ എത്തിക്കുന്നതാണ്.കടുകിൽ തന്നെ 40 രൂപയാണ് ഒരു കിലോയിൽ ലാഭം കിട്ടുന്നത്. ചിലവെല്ലാം കഴിഞ്ഞാലും 20 രൂപയോളം നമ്മുക്ക് ലഭിക്കും. കടുക് പോലെ വെളിച്ചെണ്ണ മല്ലി പൊടി, മുളക് പൊടി തുടങ്ങി നിരവധി സാധനങ്ങൾ ഇത് പോലെ ചെയ്യാൻ കഴിയും.
വീടുകളിൽ ഒക്കെ തുടങ്ങുന്നതാണെങ്കിൽ മെഷീൻ ആവശ്യമില്ല, പക്ഷെ ലാഭം കുറവായിരിക്കും. പകരം ഒരു മെഷീൻ ഉണ്ടെങ്കിൽ ലാഭം കൂടുതൽ കിട്ടും. ഒരു കടമുറിയിൽ തുടങ്ങുകയാണെങ്കിൽ മെഷീൻ, മറ്റു ചിലവുകൾ എല്ലാം കൂടി നമുക്ക് 7.5 ലക്ഷം (ഏകദേശം) ആകും, ഇതിൽ ഏകദേശം 300 കിലോ സാധനം പാക്ക് ചെയ്യാനാകും. ഇത് മാർക്കറ്റ് ചെയ്യുന്ന സമയത്ത് റീടൈലർക്ക് ലാഭം കിട്ടുന്ന രീതിയിൽ ചെയ്യുക, എന്നാൽ മാത്രമേ നമ്മുടെ പ്രോഡക്റ്റ് മാർക്കറ്റിൽ ഇടം പിടിക്കുകയുള്ളു. ഇതിന് ആവശ്യമായ ലൈസൻസ് പഞ്ചായത്ത് ലൈസൻസ് ആണ്. അവർ പറയുന്ന മാനദണ്ഡം അനുസരിച്ചു ആവശ്യമായ സമരിപ്പിക്കേണ്ടി വരും. ഈ ബിസിനസിനെ പറ്റി കൂടുതൽ അറിയാനും മനസ്സിലാക്കാനും വീഡിയോ കണ്ടു മനസിലാക്കാം.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
