നിരവധി ഒഴിവുകളിലേക്ക് സർക്കാർ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.

കോവിഡ്‌ 19ന്റെ പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്ന ഒരു കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. താത്കാലിക ആശ്വാസമെന്ന നിലയിൽ പാർട്ട് ടൈം ജോലികളും ഓൺലൈൻ ജോലികളും അന്വേഷിക്കുന്നവർ നിരവധിയാണ്. നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി നേടാന്‍ ഒരു അവസരം. ഇത്തരത്തില്‍ നിങ്ങളെ കണ്ടെത്താന്‍ സഹായിക്കുന്ന  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള വെബ്സൈറ്റും അതില്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയും ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നാഷണൽ കരീർ സർവീസ് എന്ന വെബ്സൈറ്റ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് ന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് . കേരളം ഉൾപ്പടെയുള്ള എല്ലാ സംസ്ഥാനത്തെയും ഒഴിവുള്ള സർക്കാർ, പ്രൈവറ്റ്, അർദ്ധ സർക്കാർ ജോലി വിവരങ്ങള്‍ ഇവിടെ നിന്നും ലഭിക്കും.

നാഷണല്‍ കരീര്‍ സര്‍വീസ് വെബ്സൈറ്റില്‍ എങ്ങനെ രജിസ്റ്റർ ചെയ്യു൦, ജോലി ഒഴിവ്  ബന്ധപ്പെട്ട സംശയങ്ങൾക്ക് വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. നിലവില്‍  വെബ്സൈറ്റ് വിവരം അനുസരിച്ച് 1.5 ലക്ഷത്തിൽ കൂടുതൽ ഒഴിവുകൾ ഉണ്ട്. രജിസ്റ്റർ ചെയ്യാനായി വെബ്സൈറ്റ് ഓപ്പൺ ചെയ്യുക ( ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക). ശേഷം ക്രിയേറ്റ് എ ന്യൂ യൂസർ എന്നതിൽ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ശേഷം പുതുതായി ഓപ്പൺ ആകുന്ന പേജിൽ ചോദിക്കുന്ന വിവരങ്ങൾ എന്റർ ചെയ്യുക.

ഇനി നിങ്ങൾക്ക് ജോലി വേണ്ടുന്ന സംസ്ഥാനത്തിന്റെ നേരെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയാകും. അല്ലെങ്കിൽ കീ വേർഡ് എന്റർ ചെയ്ത് സേർച്ച് ചെയ്യാവുന്നതാണ്. അവിടെ കാണുന്ന ഒഴിവുകളിൽ നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ തിരഞ്ഞെടുക്കാവുന്നതാണ്. ഒരു നല്ല ജോലി അന്ന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply