കോഴിക്കോട് പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഗ്രാമീണ തപാൽ ഇൻഷുറൻസ് വിപണത്തിനായി കമ്മിഷൻ വ്യവസ്ഥയിൽ 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർ, സ്വയം തൊഴിൽ ചെയുന്ന യുവതി യുവാക്കൾ തുടങ്ങിയവരെ ഡയറക്റ്റ് ഏജന്റ് ആയും 65 വയസിൽ താഴെ പ്രായമുള്ള കേന്ദ്ര/സംസ്ഥാന സർവീസിൽ നിന്നും വിരമിച്ചവരെ ഫീൽഡ് ഓഫീസർ ആയി നിയമിക്കുന്നു.
പത്താം ക്ലാസ്സ് പാസായവർക്ക് മാത്രമേ ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. അപേക്ഷകർ മൊബൈൽ നമ്പർ ഉൾപെടുത്തിയ ബയോ ഡാറ്റാ വയസ്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം postdirect.clt@gmail.com എന്ന ഇമെയിലേക്ക് അയക്കണം.
അപേക്ഷകരെ ഇന്റർവ്യൂ തീയതി നേരിട്ടു അറിയിക്കുന്നതായിരിക്കും. എൻഎസ്‌സി/കെവിപി ആയി 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. കൂടുതൽ വിവരകൾക്ക് 0495 2386166, 7907420624 എന്നീ നമ്പറിലേക്ക് വിളിച്ചു ചോദിക്കാവുന്നതാണ്.
