നിങ്ങൾക്ക് ബിസിനെസ്സ് ചെയ്യാൻ താത്പര്യം ഉണ്ടോ. എന്നാൽ നിങ്ങളോടപ്പം സർക്കാർ ഉണ്ട്. പുതിയ പദ്ദതി ആരംഭിക്കാൻ പോകുന്ന ആളുകൾക്ക് സർക്കാർ 4 ലക്ഷം രൂപവരെ നൽകുന്നു. കോവിഡ് കാരണം ഒട്ടേറെ പേർക്കാണ് ജോലി നഷ്ടമായത്. ആ ഒരു സാഹചര്യത്തിൽ ഏതൊരു വ്യക്തി ആരംഭിക്കുന്ന പദ്ദതി സർക്കാർ അവരോടപ്പം ഉണ്ട്. ഈ പദ്ദതി 2020 ഓഗസ്റ്റ് 12നാണ് നിലവിൽ വരുന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ദതി ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്. നാനോ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് മാത്രമേ ഈ പദ്ദതിയിലെ ഒരു അംഗമാവാൻ സാധിക്കുള്ളു.
ഒരു സംരംഭത്തിന് പരമാവധി നാല് ലക്ഷം രൂപയാണ് നൽകുന്നത്. 10 ലക്ഷം രൂപയുടെ അടിയിൽ തുടങ്ങുന്നവർക്ക് മാത്രമേ ഈ പദ്ദതി ലഭ്യമാവുള്ളു. കൂടാതെ ഒരു വ്യക്തി നടത്തുന്ന സംരംഭ മാത്രമായിരിക്കണം.പൊതുവിഭാഗം, പ്രേത്യക വിഭാഗം ഇങ്ങനെ രണ്ട് വിഭാഗമായി അപേക്ഷകരെ താരം തിരിക്കാം. സ്ത്രീകൾ, പട്ടിക ജാതി വിഭാഗകാർ വിമുക്ത ഭടൻമാർ, 40 വയസിൽ താഴെ ഉള്ള യുവാക്കൾ എന്നീ ആളുകളെ പ്രേത്യക വിഭാഗത്തിൽ ഉൾപ്പെടുത്താം. ഈ വിഭാഗക്കാർക്ക് 4 ലക്ഷം രൂപ വരെ ഗ്രാന്റ് ആയി ലഭിക്കുന്നതാണ്.
പ്രേത്യക പരുപാടിയിൽ അല്ലാത്തവർ ആയ ആളുകൾ പൊതുവിഭാഗത്തിൽ ഉൾപെടും. ഇവർക്കു 3 ലക്ഷം രൂപവരെ ലഭിക്കുന്നതാണ്. പ്രേത്യക വിഭാഗത്തിലുള്ളവരുടെ വീതം 20%വും പൊതുവിഭാഗത്തിലുള്ളവരുടെ 30%വും ആയിരിക്കണം. പൊതുവിഭാഗത്തിൽ സംരംഭ ചെലവ് 40% വായ്പ ആയിരിക്കണം. ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ, കെ എഫ് സി നിന്ന് എടുക്കുന്ന വായ്പകൾക്ക് ഈ പദ്ദതി ഭാഗമാകാൻ സാധിക്കും.
ഈ പദ്ദതിയിലേക്ക് അപേക്ഷച്ചതിനു ശേഷം ആറ് മാസത്തിനുള്ളിൽ നിങ്ങൾ സംരഭം തുടങ്ങിരിക്കണം. ഇതുമൂലം കൂടുതൽ സംരഭം തുടങ്ങുവാൻ സാധിക്കും എന്നാണ് വ്യവസായക വകുപ്പ് പറയുന്നത്. താലൂക്ക് വ്യവസായക ഓഫീസ് വഴി മാത്രമേ ഈ ഈ പദ്ദതിക്ക് അപേക്ഷിക്കാൻ സാധിക്കുള്ളു. തിരിച്ചറിയൽ രേഖകർക്ക് പുറമെ ഉദ്യോഗ് രെജിസ്റ്ററേഷൻ, പ്രൊജക്റ്റ് റിപ്പോർട്ട് എന്നിവയും മെഷിനറി എലെക്ട്രിഫിക്കേഷൻ എന്നിവയുടെ ഇന്വോസുകളും, പേയ്‌മെന്റ് രേഖകളും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ അടിച്ചതിന്റെ രേഖകൾ എന്നിവയാണ് സമർപ്പിക്കേണ്ടത്. വസ്തുവിന്റെ പ്രമാണം, കരം അടിച്ച രസീത് എന്നിവകൂടി ഹാജരാക്കണം.
