പോസ്റ്റ് ഓഫീസിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ

1826 ഒഴിവുകളിലേക്ക് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിക്കുന്നു. ഗുജറാത്ത് സർക്കിൾ അസ്സിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലാണ് അവസരം. താല്പര്യമുള്ളവര്കും യോഗ്യതയുള്ളവർക്കും ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി 20.01.2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ, അപേക്ഷിക്കേണ്ട രീതി, നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പത്താം ക്ലാസ് ജയിച്ചവർക്കും ലോക്കൽ ഭാഷ അറിയുന്നവർക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 12,000 രൂപ മുതൽ 14,500 രൂപ വരെയാണ് ശമ്പളം. അസ്സിസ്ടന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 10,000 രൂപ മുതൽ 12,000 രൂപ വരെയാണ് ശമ്പളം. 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. SC/ST വിഭാഗത്തിന് 5 വർഷവും OBC വിഭാഗത്തിന് 3 വർഷവും, വൈകല്യം ഉള്ളവർക്ക് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

അപേക്ഷിക്കേണ്ട രീതി : ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 20.01.2021. അപേക്ഷിക്കുന്നതിന് മുൻപ് നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്
 ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്

Leave a Reply