നമുക്ക് അറിയാം ഇന്ന് ഒരുപാട് പേര് ഓൺലൈനിലൂടെ സമ്പാദിച്ചു അവരവരുടെ കാര്യങ്ങൾ ഒരു പരിധി വരെ നോക്കുന്നുണ്ട്. ഇങ്ങനെ മുടക്ക് മുതൽ ഒന്നും തന്നെ ഇല്ലാതെ തന്നെ നമ്മുടെ കുറച്ചു സമയം ഇതിനായി വിനിയോഗിക്കുകയാണെങ്കിൽ കറച്ചൊക്കെ നമുക്കും നമ്മുടെ ചിലവിന്റെ ഒരു പങ്ക് കണ്ടെത്താൻ സാധിക്കുന്നു. ഇവിടെ നമ്മൾ അറിയാൻ പോകുന്നത് ഗൂഗിൾ സേർച്ച് ഇവാലുയേറ്റർ എന്ന ഒരു പോസ്റ്റിലേക്കുള്ള ഓൺലൈൻ ഓപ്പർച്യുണിറ്റിയെ പറ്റിയാണ്. ഇന്റർനെറ്റ് അസ്സെസ്സെർ,സോഷ്യൽ മീഡിയ അസ്സെസ്സെർ എന്നൊക്കെ ഈ ഒരു ജോലി അറിയപ്പെടുന്നു.
നമ്മൾ ഒരു കാര്യം ഗൂഗിളിൽ സേർച്ച് ചെയ്യുമ്പോൾ ,നമ്മൾ ടൈപ്പ് ചെയ്യുന്ന കീവേർഡ്‌സ് കറക്ട് ആണോ ,കീ വേർഡ്‌സിന് അനുസരിച്ചു വെബ്സൈറ്റ് വരുന്നുണ്ടോ ,ഗൂഗിൾ ആഡ്‌സിൽ ഏതൊക്കെ വെബ്സൈറ്റാണ് വരുന്നത് എന്നൊക്കെ അനലൈസ് ചെയ്യുന്ന ഒരു ജോബ് ആണിത്. ഇവിടെ നമ്മൾ ടെസ്റ്റ് ചെയ്യുന്നത് സേർച്ച് റിസൾട്സ് ആയിരിക്കും. ഇതിനു വേണ്ടി ഒരുപാട് വെബ്സൈറ്റുകൾ ഉണ്ട്. അതിൽ ഒരു വെബ്സൈറ്റ് ആണ് ലയൺ ബ്രിഡ്‌ജ് എന്ന വെബ്സൈറ്റ് . ഇത് ഒരുവെൽ എസ്‌റ്റാബ്ലിഷ്ഡ് ആയ ഇന്റർനാഷണൽ ആയ, യു എസ് ബേസ്ഡ് ആയിട്ടുള്ള വെബ്സൈറ്റ് ആണ്. ഇതിന് മാത്രമായി മൂവായിരം കോടിയിൽ അതികം ടേൺ ഓവർഉള്ള ഒരു വെബ്സൈറ്റ് ആണ്.
ഇതിൽ തന്നെ മൂന്നുനാലു കാറ്റഗറിയിലുള്ള ജോബ്‌സ് ഉണ്ടെങ്കിലും നമ്മൾ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് സേർച്ച് ഇവാലുയേറ്റർ എന്ന തസ്തിക ആണ്. നമുക്ക് കിട്ടുന്ന ഓരോ ഇവാലുയേഷനും നാല് മുതൽ അൻപത് ഡോളർ വരെ പ്രതിഫലം ലഭിക്കുന്നു. കൂടാതെ റെഗുലർ ആയിയിട്ടുള്ള ഒരു വർക്കും ഇത് ഓഫർ ചെയ്യുന്നുണ്ട്.അത് കൂടാതെ ലൊക്കേഷൻ അനുസരിച്ചുള്ള ജോലിയും ലഭിക്കുന്നു. ഇതിന് വേണ്ടി ഒരു ക്വാളിഫിക്കേഷൻ ടെസ്റ്റ് ഉണ്ടായിരിക്കും .അത് പോലെ ഇതിനെ മൂന്ന് പാർട്ട് ആയി തരം തിരിച്ചിട്ടുണ്ട്.തിയററ്റിക്കൽ പാർട്ട് ,പേജ് ക്വാളിറ്റി പാർട്ട്,നീഡ്‌സ് മെറ്റ് പാർട്ട് എന്നിങ്ങനെ ആണ് ഇവ. ഈ ഒരു ടെസ്റ്റ് പാസ്സ് ആയി കഴിഞ്ഞാൽ നിങ്ങൾക് ഇതിൽ നിന്നും ഒരുപാട് ഓപ്പർച്യുണിറ്റിസ് ലഭിക്കുന്നതാണ്. എക്സാം അറ്റൻഡ് രണ്ടു ദിവസത്തിനകം റിസൾട്ട് വരുന്നതായിരിക്കും.
