കേരളത്തിലെ സ്ത്രീകൾക്ക് 48000 രൂപ ധനസഹായം, തിരിച്ചടവില്ല

കേരളത്തിലെ സ്ത്രീകൾക്ക് 2 വർഷത്തിൽ 48000 രൂപ വരെ ധനസഹായം കിട്ടുന്ന സാമൂഹ്യ നീതി വകുപ്പിൻറെ പദ്ധതിയെ കുറിച്ചറിയാം. കേരള സർക്കാരിന്റെ മാതൃ ജ്യോതി എന്നറിയപ്പെടുന്ന ഈ പദ്ധതിക്ക് തിരിച്ചടവില്ലാത്തതാണ്. കേരള സംസ്ഥാന സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പ് മാസം 2000 രൂപ തുടങ്ങി രണ്ട് വർഷത്തേക്ക് 48000 രൂപ വരെ ധനസഹായം നൽകുന്ന ഈ പദ്ധതി കാഴ്ച്ച പരിമിതിയുള്ള അമ്മമാർക്കും കുട്ടികളെ നോക്കാൻ കഷ്ടപ്പെടുന്ന അമ്മമാർക്കും വേണ്ടിയാണ്.

എ.പി.എൽ -ബി.പി.എൽ വേർതിരിവില്ലാതെ ലഭിക്കുന്ന ഈ ആനുകൂല്യം 40 ശതമാനത്തിന് മുകളിൽ കാഴ്ച്ച കുറവുള്ളവർക്ക് വേണ്ടിയാണ്. കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടുന്ന അമ്മമാരെ കൂടി ഉൾപ്പെടുത്തിയിട്ടുള്ള മാതൃ ജ്യോതി പദ്ധതിയിൽ ഗർഭം ധരിച്ചു മൂന്നുമാസം ആകുമ്പോൾ അപേക്ഷിച്ചാൽ കുഞ്ഞിന് 2 വയസ്സാകുന്നവരെ ആനുകൂല്യം ലഭിക്കുന്നതാണ്. പ്രസവിച്ചു ഒരു വർഷം കഴിഞ്ഞുള്ള അപേക്ഷകളൊന്നും സ്വീകരിക്കുന്നതല്ല.

ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകിയിട്ടുള്ളത്.
കുഞ്ഞുങ്ങളെ നോക്കാൻ കഴിയാതെ ഏതൊരു പ്രശ്‌നമനുഭവിക്കുന്ന അമ്മമാർക്കും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. വരുമാനവും കാഴ്ച്ചയുമായും മറ്റും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്. അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആയിരിക്കും പണം എത്തുന്നത്. അതുകൊണ്ട് തന്നെ അമ്മയുടെ അക്കൗണ്ട് ഡീറ്റൈൽസും നൽകേണ്ടതുണ്ട് .

കാഴ്‌ച്ച വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌ത സർട്ടിഫിക്കറ്റ്, റേഷൻകാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്സ്‌ബുക്കിന്റെ കോപ്പി, മുതലായവ അപേക്ഷ സമർപ്പിക്കുന്ന സമയത്തു സെർട്ടിഫിക്കറ്റിനൊപ്പം ഈ രേഖകളൊക്കെ സമർപ്പിക്കേണ്ടതാണ്.

Leave a Reply