ഏവർക്കും പ്രിയപ്പെട്ട ഒരു ആഹാര പദാർഥമാണ് ചോക്ലേറ്റ്. ഇന്ന് മാർക്കറ്റിൽ ചോക്ലേറ്റിന് വലിയ ഡിമാൻഡ് ആണ് ഉള്ളത്. പ്രത്യേകിച്ചും വീടുകൾ ഉൽപാദിപ്പിക്കുന്ന ചോക്ലേറ്റുകൾക്ക്. അതുകൊണ്ടുതന്നെ ഈ ഒരു ബിസിനസ് സംരംഭം വിജയിക്കാൻ സാധ്യത കൂടുതലാണ്. കൂടാതെ മാർക്കറ്റിംഗും വളരെ എളുപ്പത്തിൽ സാധ്യമാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
വളരെ കുറഞ്ഞ മുതൽ മുടക്കിൽ തന്നെ ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ സാധിക്കുന്നതാണ്. ഒഴിവുസമയങ്ങളിലോ അല്ലെങ്കിൽ വീട്ടമ്മമാർക്കോ, അല്ലെങ്കിൽ പാർട് ടൈ൦ ആയോ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നതാണ്. മാർക്കറ്റിൽ ലഭ്യമായ ചോക്ലേറ്റ് ബാറുകൾ ഉരുക്കി വിവിധങ്ങളായ ഷേപ്പ് കളിൽ രൂപീകരിക്കുന്ന ഒരു ആശയമാണിത്. കൂടാതെ അവരവരുടെ അഭിരുചിക്കനുസരിച്ച് ഇവയുടെ ടെയിസ്റ്റിലും കളറിലും ഒക്കെ ഭേദഗതികൾ വരുത്തി വ്യത്യസ്തങ്ങളായ രുചിവൈവിധ്യങ്ങളാൽ സമ്പുഷ്ടമാക്കി വിൽക്കുവാൻ സാധിക്കുന്നു.
ഈ ഒരു ബിസിനസ് സംരംഭം ആരംഭിക്കുന്നതിനായി എഫ് എ എസ് എസ് ഐ ലൈസെൻസ്, പാക്കർ ലൈസൻസ്, ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇവയൊക്കെ നമുക്ക് ആവശ്യമായിവരും. നമുക്ക് മാർക്കറ്റിംഗ് ഓൺലൈനായും സോഷ്യൽ മീഡിയ വഴിയും വളരെ ഈസിയായി നടത്താൻ സാധിക്കുന്നു. ഏകദേശം 10 കിലോ ചോക്ലേറ്റ് പ്രതിദിനം വിൽക്കുകയാണെങ്കിൽ നമുക്ക് പ്രതിമാസ 60,000 രൂപയോളം ലാഭമുണ്ടാക്കാൻ ഈ ഒരു ബിസിനസ് വഴി സാധിക്കുന്നു.
