വിവാഹ ധനസഹായ വായ്പ

വിവാഹ ചിലവുകൾക്കായി കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ബാക്ക് വാർഡ് ക്ലാസ്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (KSBCDC) 2 ലക്ഷം രൂപ വരെ വായ്‌പ നൽകുന്നു. കേരളത്തിലെ പിന്നോക്ക വിഭാഗത്തിൽ പെട്ടവർക്കും, ന്യൂനപക്ഷ വിഭാഗക്കാർക്കും വിവാഹ ആവശ്യത്തിനാണ് കേരള പിന്നോക്ക വികസന കോർപറേഷൻ വായ്‌പ നൽകുന്നത്. വിവാഹ ധനസഹായ വായ്‌പയായി പരമാവധി ലഭിക്കുന്ന തുക 2 ലക്ഷം രൂപയാണ്.

ഒബിസി വിഭാഗത്തിനും മതന്യൂനപക്ഷ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്കാണ് 6% പലിശ നിരക്കിൽ വായ്‌പ ലഭിക്കുന്നത്. പെണ്കുട്ടിക്കോ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഈ ധനസഹായത്തിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയും കൂടാൻ പാടില്ല. അപേക്ഷകന്റെ പ്രായപരിധി 18 വയസ്സ് മുതൽ 60 വയസ്സ് വരെയാണ്. 5 വര്ഷം അഥവാ 60 മാസമാണ് വായ്‌പ തിരിച്ചടവ് കാലാവധി.

2 ലക്ഷം രൂപ 5 വർഷത്തെ കാലാവധിയിൽ 6% പലിശയിലും ലോൺ എടുത്താല്മ ഒരു മാസത്തെ അടവായി വരുന്നത് ഏകദേശം 3900 രൂപയാണ്. അങ്ങനെ മൊത്തം തിരിച്ചടയ്‌ക്കേണ്ട തുക 2,34,000 രൂപയായിരിക്കും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ ഇനത്തിൽ 5% കുറയുന്നതാണ്. ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ ഇത്രയും കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ ലഭിക്കുക അപൂർവമായിരിക്കും.

ഇതിനുള്ള അപ്ലിക്കേഷൻ ഫോം കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോർപറേഷൻ ബോർഡ്, എല്ലാ ജില്ലകളിലെയും ജില്ലാ ഉപജില്ലാ ഓഫിസുകളിൽ നിന്നും ലഭിക്കുന്നതാണ്. വായ്പയുടെ തിരിച്ചടവ് ഓൺലൈൻ ആയിട്ടും ശാഖകൾ വഴിയും നടത്താവുന്നതാണ്. ആവശ്യമായ രേഖകൾ ആധാർ കാർഡ്, റേഷൻ കാർഡ്, ഇലക്ഷൻ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ്, ജാതി സെര്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് ,പാസ്ബുക്ക്, കരം അടച്ച രസീത് എന്നിവയുടെ കോപ്പിയാണ്. വിവാഹശേഷം മാര്യേജ് സർട്ടിഫിക്കറ്റ് കോപ്പി കൂടി നൽകണം. വായ്പക്ക് ജാമ്യം നൽകേണ്ടതുണ്ട്.

Leave a Reply