വയനാട് ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിൽ ജോലി നേടാൻ അവസരം. ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ ഒഴിവുള്ള നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് യോഗ്യതയുള്ളവരെ വിളിക്കുന്നു. താല്‍ക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 18 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. നവംബര്‍ 23 ന് രാവിലെ 11 ന് ആയിരിക്കും ഇന്റർവ്യൂ നടക്കുന്നത്.
നാഷണല്‍ ആയുഷ് മിഷന്‍ ഭാരത് ഹെല്‍ത്ത്, വെല്‍നസ് സെന്ററിലേക്ക് യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.എന്‍. വൈ എസ്, എം.എസ്.സി ( യോഗ ), എം.ഫില്‍ (യോഗ) പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഗവണ്‍മെന്റ് സ്ഥാപന നിന്നോ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 – 40 വയസ്സാണ് പ്രായപരിധി. കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ ഓഫീസില്‍ 24 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍ 04936 203906.
നാഷണല്‍ ആയുഷ് മിഷന്‍ മുഖേന ഭാരതീയ ചികിത്സാ വകുപ്പ് ഇടുക്കി ജില്ലയില്‍ ജോലി നേടാൻ അവസരം. ജില്ലയിൽ നടപ്പിലാക്കി വരുന്ന ദൃഷ്ടി പദ്ധതിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
10-ാം ക്ലാസ്സ് പാസ്സായവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. നേത്ര പരിരക്ഷ വിഭാഗത്തില്‍ ജോലി ചെയ്ത മുന്‍പരിചയം, ആയുര്‍വേദ തെറാപ്പി വിഭാഗത്തില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന . 10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വേതനം.
താല്പര്യമുള്ളവര്‍ ബയോ ഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ സഹിതം നവംബര്‍ 22 ന് വൈകിട്ട് 5 മണിക്ക് മുമ്പ് ഓഫീസിലോ നേരിട്ടോ ismidukki@gmail.com എന്ന ഇ-മെയിലില്‍ ഓണ്‍ലൈന്‍ ആയോ അപേക്ഷ സമര്‍പ്പിക്കാം.ഇന്റർവ്യൂ നവംബര്‍ 24 രാവിലെ 10 മണിക്കോ അല്ലെങ്കില്‍ ഫോണ്‍ മുഖേന അറിയിക്കുന്ന തിയതിയിലും സമയത്തും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 04862232318.
മീനങ്ങാടി സി.എച്ച്.സിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന നിയമനം നടത്തുന്നു. നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടക്കുന്നത്.
തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ :
സ്റ്റാഫ് നഴ്‌സ് – ജി.എന്‍.എം കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഫാര്‍മസിസ്റ്റ് – അംഗീകൃത ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .
ലാബ് അസിസ്റ്റന്റ് – വി.എച്ച്.സി.ഇ ,എം.എല്‍.റ്റി.
മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ – എട്ടാം ക്ലാസ് പാസ്സ്.
കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും . സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 3 ന് രാവിലെ 10 മണിയ്ക്കും, ലാബ് അസിസ്റ്റന്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്ക് കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 നും കാര്യാലയത്തില്‍ നടക്കും.
തൃശൂര്‍ ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ അവസരം. . സെന്റർ അഡ്മിനിസ്ട്രേറ്റർ, കേസ് വർക്കർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ ടി സ്റ്റാഫ്, സെക്യൂരിറ്റി ഓഫീസർ, മൾട്ടി പർപ്പസ് ഹെൽപ്പർ തുടങ്ങിയ വിവിധ തസ്തികകളിലേയ്ക്കാണ് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. താല്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾക്ക് വൺ സ്റ്റോപ്പ് സെന്ററിൽ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് നവംബർ 30 ന് വൈകീട്ട് 5 മണിക്കുള്ളിൽ വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0487-236710.
