മറ്റൊരു സർക്കാർ പദ്ധതിയുടെ വിവരങ്ങൾ കൂടി ഇവിടെ. പരമ്പരാഗതമായി മൺപാത്ര തൊഴിൽ ചെയ്യുന്നവർക്കും മൺപാത്ര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഓബിസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ലഭിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 10 വരെയാണ് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നത്. അപേക്ഷ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.അപേക്ഷ സമർപ്പിക്കുന്നവർ പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾ ആയിരിക്കണം.
പരമാവധി പ്രായപരിധി 60 വയസ്സ് ആണ് . കുടുംബ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.ഇതിന് മുൻപ് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.
പിന്നോക്ക വികസന വകുപ്പിന്റെ ഓഫീസിൽ വിളിച്ചാൽ ഇതിനെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് മറുപടി ലഭിക്കുന്നതാണ്. എറണാകുളം മേഖലാ ഓഫീസ്-0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്-0495-2377786.<<<<<അപ്ലിക്കേഷൻ ഫോം ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.>>>>>
