ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ ( ICMR ) നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് സീനിയർ കൺസൽട്ടൻറ്, പ്രൊജക്റ്റ് സയിന്റിസ്റ്- ബി, പ്രൊജക്റ്റ് ടെക്നിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ്, ടെക്‌നിഷ്യൻ, അസിസ്റ്റന്റ്, മുല്റ്റി ടാസ്കിങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പത്താം ക്ലാസ് പാസ്സായവർക്കാണ്, കൂടാതെ MTS ഡ്രൈവർ ഒഴുവിലേക്ക് അപേക്ഷിക്കാൻ ലൈസൻസ് ഉണ്ടാകണം. പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിൽ IT/ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ ഡിഗ്രീ ഉണ്ടായിരിക്കണം. പ്രൊജക്റ്റ് സെലക്ഷൻ ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഡിഗ്രിയും 5 വർഷത്തെ പ്രവർത്തി പരിചയവും.
പ്രൊജക്റ്റ് ടെക്‌നിഷ്യൻ തസ്തികയിൽ പ്ലസ് ടു ജയിച്ചവർക്കും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ 2 വർഷത്തെ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം.പ്രൊജക്റ്റ് സ്റ്റാഫ് നേഴ്സ് തസ്തികയിൽ അപേക്ഷിക്കാൻ നഴ്സിങ്ങിൽ ഡിപ്ലോമ കഴിഞ്ഞവർക്ക് അപേക്ഷിക്കാം.കൂടുതൽ തസ്തികകളും യോഗ്യത വിവരങ്ങൾക്കും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കാം.യോഗ്യതയുള്ളവർക്കും താല്പര്യമുള്ളവർക്കും nieprojectcell@nieicmr.org.in ഇമെയിൽ വിലാസത്തിൽ 24.08.2020 മുൻപായി അപ്ലിക്കേഷൻ ഫോമും രേഖകളും സമർപ്പിക്കുക.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ 1 | ലിങ്ക് |
| ഔദ്യോഗിക നോട്ടിഫിക്കേഷൻ 2 | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
